സമ്മാനമായി ലഭിച്ച നെക്ലെസ് 18 കോടിക്ക് വിറ്റെന്ന് ആരോപണം; പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ അന്വേഷണം
ഭരണത്തിലിരിക്കുമ്പോള്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ സര്‍ക്കാരിന്റെ തോഷ ഖാനയിലേക്ക് കൈമാറണം. എന്നാല്‍, അതിന് പകരം ഈ നെക്ലെസ് ഇമ്രാന്‍ ഖാന്‍ തന്റെ പ്രത്യേക സഹായി ആയിരുന്ന സുള്‍ഫിക്കര്‍ ബുഖാരിയെ ഏല്‍പ്പിക്കുകയും ഇയാള്‍ ലാഹോറിലെ ഒരു ആഭരണ കച്ചവടക്കാരന് ഇത് 18 കോടിക്ക് വില്‍പന നടത്തിയെന്നും എക്‌സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപോര്‍ട്ട് ചെയ്തിരുന്നു.

ഇസ്‌ലാമാബാദ്: പ്രധാനമന്ത്രിയായിരിക്കെ സമ്മാനമായി ലഭിച്ച വിലപിടിപ്പുളള നെക്ലെസ് വിറ്റെന്ന ആരോപണത്തില്‍ മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേ അന്വേഷണം. നെക്ലെസ് സര്‍ക്കാരിലേക്ക് നല്‍കുന്നതിന് പകരം ഒരു ആഭരണ കച്ചവടക്കാരന് 18 കോടി രൂപയ്ക്ക് വിറ്റെന്നുളള ആരോപണത്തിലാണ് ഇമ്രാന്‍ ഖാനെതിരെ അന്വേഷണം ആരംഭിച്ചത്.
ഭരണത്തിലിരിക്കുമ്പോള്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ സര്‍ക്കാരിന്റെ തോഷ ഖാനയിലേക്ക് കൈമാറണം. എന്നാല്‍, അതിന് പകരം ഈ നെക്ലെസ് ഇമ്രാന്‍ ഖാന്‍ തന്റെ പ്രത്യേക സഹായി ആയിരുന്ന സുള്‍ഫിക്കര്‍ ബുഖാരിയെ ഏല്‍പ്പിക്കുകയും ഇയാള്‍ ലാഹോറിലെ ഒരു ആഭരണ കച്ചവടക്കാരന് ഇത് 18 കോടിക്ക് വില്‍പന നടത്തിയെന്നും എക്‌സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപോര്‍ട്ട് ചെയ്തിരുന്നു.
തുടര്‍ന്നാണ് പാകിസ്താനിലെ ഉന്നത അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്. സര്‍ക്കാരിന്റെ ഭാഗമായിരിക്കെ ലഭിക്കുന്ന സമ്മാനങ്ങള്‍ പകുതി വില സര്‍ക്കാരിന് നല്‍കി വ്യക്തികള്‍ക്ക് സൂക്ഷിക്കാമെന്ന് ചട്ടമുണ്ട്. എന്നാലിത് ഇമ്രാന്‍ ഖാന്‍ നല്‍കിയിട്ടില്ല. വളരെ കുറഞ്ഞ പണം മാത്രം സര്‍ക്കാരിലേക്ക് നല്‍കിയാണ് കോടികള്‍ വില വരുന്ന നെക്ലെസ് ഇമ്രാന്‍ ഖാന്‍ കൈവശപ്പെടുത്തിയിരിക്കുന്നതെന്നും അത് നിയമവിരുദ്ധമാണെന്നും എക്‌സ്പ്രസ് ട്രിബ്യൂണ്‍ വാര്‍ത്തയില്‍ പറയുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദമൊഴിഞ്ഞത്.
RELATED STORIES
'ആര്എസ്എസുകാര് 21ാം നൂറ്റാണ്ടിലെ കൗരവര്'; രാഹുല് ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്, ഗുജറാത്ത് അക്രമങ്ങള് 2024ന്റെ ബിജെപിയുടെ ട്രെയിലര്...
1 April 2023 11:59 AM GMTകണ്ണൂര് കേളകത്ത് പുഴയില് കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്ത്തി കടക്കാന് ശ്രമിച്ച ഇന്ത്യന് കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില് വന് തീപ്പിടിത്തം; കാറുകള് കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT