World

പെറുവില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; 41 പേര്‍ക്ക് പരിക്ക്

പെറുവില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; 41 പേര്‍ക്ക് പരിക്ക്
X

ലിമാ: വടക്കുപടിഞ്ഞാറന്‍ പെറുവിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 41 പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പ്രാദേശിക സമയം വെള്ളിയാഴ്ച 12.10നായിരുന്നു ഭൂചലനം. സുല്ലാന നഗരത്തില്‍ 35 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും പിയൂറ മേഖലയിലെ ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.

പ്രാദേശിക ആര്‍പിപി റേഡിയോ റിപോര്‍ട്ട് പ്രകാരം പ്രാദേശിക തലസ്ഥാനമായ പിയൂറയില്‍ ആറുപേര്‍ക്ക് കൂടി പരിക്കേറ്റു. പരിക്കേറ്റവരില്‍ 20 ഓളം പേര്‍ ഇതിനകം ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. സുല്ലാന നഗരത്തിന് സമീപം 36 കിലോമീറ്റര്‍ (22 മൈല്‍) ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെത്തുടര്‍ന്ന് നിരവധി ജനവാസ കെട്ടിടങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോ ഭൂചലനബാധിത പ്രദേശം സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it