World

ഓസ്‌കാര്‍ 2026: മികച്ച സഹനടന്‍ ഷോണ്‍ പെന്‍, മികച്ച സഹനടി എമി മാടിഗന്‍

ഓസ്‌കാര്‍ 2026: മികച്ച സഹനടന്‍ ഷോണ്‍ പെന്‍, മികച്ച സഹനടി എമി മാടിഗന്‍
X

ലോസ് ഏഞ്ചല്‍സ്: 98ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. വെപ്പണ്‍സ് ചിത്രത്തിലെ അഭിനയമിവിന് സഹനടിയായി എമി മാടിഗനെയും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിലെ പ്രകടനത്തിന് സഹനടനായി ഷോണ്‍ പെന്നിനെയും തിരഞ്ഞെടുത്തു. 'വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍' ആണ് അവാര്‍ഡ് പട്ടികയില്‍ മുന്നില്‍. 'സിന്നേഴ്‌സ്' മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി. 'വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറി'നാണ് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം. കാസ്റ്റിങ് ഡയറക്ഷന്‍ എന്ന പുതിയ കാറ്റഗറി ഇത്തവണ പുതുതായി ഉള്‍പ്പെടുത്തിയിരുന്നു. ഈ വിഭാഗത്തില്‍ ആദ്യ അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നത് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ എന്ന ചിത്രത്തിലൂടെ കസാന്‍ഡ്ര കുലുക്കുന്‍ഡിസാണ്. 46 വയസുകാരി ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോയ്ക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്‌കര്‍. ഈ വിഭാഗത്തില്‍ ഓസ്‌കര്‍ നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയാണ് ഓട്ടം ഡ്യൂറള്‍ഡ്.

മികച്ച സഹനടനുള്ള പുരസ്‌കാരം 'വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറി'ലൂടെ ഷോണ്‍ പെന്‍ നേടി. എന്നാല്‍ പുരസ്‌കാരം സ്വീകരിക്കാന്‍ താരം എത്തിയില്ല. ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ നിന്നും ഷോണ്‍ പെന്‍ വിട്ടുനിന്നിരുന്നു. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം രണ്ട് ചിത്രങ്ങള്‍ക്ക്. 'ദ് സിങ്ങേഴ്‌സ്', 'ടു പീപ്പിള്‍ എക്‌സ്‌ചേഞ്ചിങ് സലൈവ' എന്നീ ചിത്രങ്ങള്‍ പുരസ്‌കാരം പങ്കിട്ടു. മൈക്ക് ഹില്‍, ജോര്‍ദന്‍, സാമുവല്‍, ക്ലിയോണ ഫ്യുറെ എന്നിവര്‍ക്ക് മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ്ങിനുള്ള പുരസ്‌കാരം ലഭിച്ചു. കോസ്റ്റ്യൂമിലും മേക്കപ്പിലും മികച്ച സിനിമയ്ക്കുളള പുരസ്‌കാരം 'ഫ്രാങ്കെന്‍സ്‌റ്റൈന്‍' സ്വന്തമാക്കി. 'വെപ്പണ്‍സ്' എന്ന ഹൊറര്‍ സിനിമയിലൂടെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം എയ്മി മാഡിഗന്‍ സ്വന്തമാക്കി.

കൊറിയന്‍ സിനിമയായ കെപോപ്പ് ഡീമന്‍ ഹണ്ടേഴ്‌സ് മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച കാസ്റ്റിങിനുള്ള പുരസ്‌കാരം പുരസ്‌കാരം 'വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറി'ലൂടെ കസാന്ദ്ര കുലുകുന്‍ഡിസ് നേടി. ഇതാദ്യമായാണ് ഓസ്‌കറില്‍ മികച്ച കാസ്റ്റിങിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. മികച്ച വിഷ്വല്‍ ഇഫക്റ്റ്‌സിനുള്ള പുരസ്‌കാരം അവതാര്‍: ഫയര്‍ ആന്‍ഡ് ആഷിനാണ്. മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ ഫ്രാങ്കെന്‍സ്‌റ്റൈന്‍. അക്കാദമി ചരിത്രത്തില്‍ ഏറ്റവുമധികം നോമിനേഷനുകള്‍ നേടിയ സിന്നേഴ്‌സും ഡികാപ്രിയോ ചിത്രം വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറും തമ്മിലാണ് പ്രധാന മല്‍സരം നടക്കുന്നത്. 16 നോമിനേഷനുകള്‍ നേടിയാണ് സിന്നേഴ്‌സ് മല്‍സരരംഗത്തുള്ളത്. ലിയനാഡോ ഡികാപ്രിയോ അഭിനയിച്ച 'വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിന് 13 നോമിനേഷുകള്‍ ലഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it