World

പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു
X

ഇസ് ലാമാബാദ്: പാകിസ്താന്‍ നഗരമായ റാവല്‍പിണ്ടിയില്‍ വെള്ളിയാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തെ നാലാമത്തെ വലിയ നഗരമായ റാവല്‍പിണ്ടി തലസ്ഥാനമായ ഇസ് ലാമാബാദിനോട് ചേര്‍ന്നുള്ളതാണ്. ബസ് ടെര്‍മിനലിനടുത്ത് സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് റാവല്‍പിണ്ടി പോലിസ് വക്താവ് സജ്ജാദുല്‍ ഹസ്സന്‍ പറഞ്ഞു. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നും എല്ലാ സാധ്യതകളെയും കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2015ന് ശേഷം റാവല്‍പിണ്ടിയില്‍ നടക്കുന്ന രണ്ടാമത്തെ ബോംബ് സ്‌ഫോടനമാണിത്. ജൂണില്‍, ജനങ്ങള്‍ തടിച്ചുകൂടുന്ന ഒരു മാര്‍ക്കറ്റിലുണ്ടായ സമാന സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരു ഡസനിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

One Killed In Blast In Pakistan's Rawalpindi: Police

Next Story

RELATED STORIES

Share it