World

ഒമാനില്‍ 38പേര്‍ക്ക് കൂടി കോവിഡ്; രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 457

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏപ്രില്‍ 10 മുതല്‍ മസ്‌കത്ത് പൂര്‍ണമായും അടച്ചിടും. ഗവര്‍ണറേറ്റില്‍ കര്‍ക്കശമായ സഞ്ചാര നിയന്ത്രണം നടപ്പില്‍ വരും.

ഒമാനില്‍ 38പേര്‍ക്ക് കൂടി കോവിഡ്; രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 457
X

മസ്‌കത്ത്: ഒമാനില്‍ ഇന്ന് 38 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 457 ആയി.ഇതില്‍ 109 പേര്‍ക്ക് രോഗം ഭേദമാവുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തു

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏപ്രില്‍ 10 മുതല്‍ മസ്‌കത്ത് പൂര്‍ണമായും അടച്ചിടും. ഗവര്‍ണറേറ്റില്‍ കര്‍ക്കശമായ സഞ്ചാര നിയന്ത്രണം നടപ്പില്‍ വരും. ഏപ്രില്‍ 10 വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതല്‍ ഏപ്രില്‍ 22 ബുധനാഴ്ച രാവിലെ പത്ത് മണി വരെയാണ് അടച്ചിടുക. മസ്‌കത്ത് അടച്ചിടാന്‍ സുപ്രിം കമ്മിറ്റി, റോയല്‍ ഒമാന്‍ പൊലിസിന് നിര്‍ദേശം നല്‍കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണമെന്നും സുപ്രിം കമ്മിറ്റിയുടെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. മസ്‌കത്ത്ഗവര്‍ണറേറ്റില്‍ മത്ര, ബൗഷര്‍, അമറാത്ത്, സീബ്, മസ്‌കത്ത്(പഴയ) ഖുറിയാത്ത് എന്നി ആര്‍ പ്രവിശ്യകളാണുള്ളത്.






Next Story

RELATED STORIES

Share it