World

അഫ്ഗാനിസ്താന്‍ ഇനി ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്‍; പ്രഖ്യാപനവുമായി താലിബാന്‍

കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് തീ ഉയര്‍ന്നതായി അമേരിക്കയിലെ യു എസ് എംബസി വൃത്തങ്ങള്‍ പറഞ്ഞു.

അഫ്ഗാനിസ്താന്‍ ഇനി ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്‍; പ്രഖ്യാപനവുമായി താലിബാന്‍
X

കാബൂള്‍: താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താന്റെ പേര് ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ എന്നായിരിക്കും. താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് വാര്‍ത്താ ഏജന്‍സികൾ റിപോര്‍ട്ടു ചെയ്തു.

മുമ്പ് താലിബാന്‍ ഭരണത്തില്‍ ആയിരുന്ന സമയത്ത് അഫ്ഗാനിസ്താന്റെ പേരായിരുന്നു ഇത്. സെപ്തംബര്‍ 11 ആക്രമണത്തിന് പിന്നാലെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം താലിബാനെ ഭരണത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

അതിനിടെ, കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് തീ ഉയര്‍ന്നതായി അമേരിക്കയിലെ യു എസ് എംബസി വൃത്തങ്ങള്‍ പറഞ്ഞു. അഫ്ഗാനിസ്താനില്‍ നിന്ന് നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കാനുള്ള നീക്കം വേഗത്തിലാക്കുമെന്ന് ഫ്രാന്‍സ് അറിയിച്ചു.

യൂറോപ്യന്‍ യൂനിയന്‍, ഫ്രാന്‍സ്, യു കെ, കാനഡ, ഓസ്‌ട്രേലിയ, യുഎസ്എ, ജര്‍മനി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിന് യുഎഇയിലെ വിമാനത്താവളങ്ങളില്‍ സൗകര്യം ഒരുക്കുമെന്ന റിപോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. കാബൂളിലെ 11 പ്രധാന പ്രദേശങ്ങളുടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തുവെന്നാണ് പുറത്തുവരുന്ന വിവരം.

Next Story

RELATED STORIES

Share it