സമാധാനത്തിനുള്ള നൊബേല്‍: ഹര്‍ഷ് മന്ദറിനെ നാമനിര്‍ദേശം ചെയ്ത് നോര്‍വേ സര്‍വകലാശാല
പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓസ്ലോയുടെ (പിആര്‍ഐഒ) ഡയറക്ടര്‍മാര്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാന സമിതിക്ക് അവരുടെ വ്യക്തിപരമായ ശുപാര്‍ശകള്‍ നല്‍കാറുണ്ട്. ഹര്‍ഷ് മന്ദറിന്റെ നേതൃത്വത്തിലുള്ള കാരവാനെ മുഹബ്ബത്ത് എന്ന സംഘടനയാണ് ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.

ന്യൂഡല്‍ഹി: പ്രമുഖ ഇന്ത്യന്‍ മനുഷ്യാവകാശ പ്രവര്ത്തകന് ഹര്‍ഷ് മന്ദറിനെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്ത് നോര്‍വേ സര്‍വകലാശാല. പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓസ്ലോയുടെ (പിആര്‍ഐഒ) ഡയറക്ടര്‍മാര്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാന സമിതിക്ക് അവരുടെ വ്യക്തിപരമായ ശുപാര്‍ശകള്‍ നല്‍കാറുണ്ട്. ഹര്‍ഷ് മന്ദറിന്റെ നേതൃത്വത്തിലുള്ള കാരവാനെ മുഹബ്ബത്ത് എന്ന സംഘടനയാണ് ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.
പിആര്ഐഒയുടെ അഞ്ചംഗ സമിതിയാണ് തീരുമാനം എടുത്തത്. നിലവിലെ ഡയറക്ടര്‍ ഹെന്റിക് ഉര്‍ദാലാണ് ശുപാര്‍ശ പട്ടിക സമര്‍പ്പിച്ചത്. മതതീവ്രവാദത്തിനെതിരേ പോരാടുന്നതിനും മതാന്തര സംവാദം പ്രോത്സാഹിപ്പിക്കുന്നതിനും ഹര്‍ഷ് മന്ദര്‍ നല്കിയ സംഭാവനകള്‍ക്കാണ് അഞ്ച് പേരുകളുടെ പട്ടികയില്‍ അദ്ദേഹത്തെയും സര്‍വകലാശാല ഉള്‍പ്പെടുത്തിയത്.
മോദി സര്‍ക്കാര്‍ എങ്ങനെയാണ് രാജ്യത്തെ മുസ്ലിംകളുടെ ജീവിതം കൂടുതല്‍ ദുഷ്കരമാക്കിയതെന്നും പിആര്‍ഐഒ ചര്‍ച്ച ചെയ്തു. എഴുത്തുകാരനും ആക്ടിവിസ്റ്റും ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിന്റെ ഡയറക്ടറുമായ ഹര്‍ഷ് മന്ദര്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവരെ പിന്തുണയ്ക്കുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന കാരവാനെ മുഹബ്ബത്ത് എന്ന കാപയിന്‍ ആരംഭിച്ചതാണ് നോബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യാന്‍ പിആര്ഐഒയെ പ്രേരിപ്പിച്ചത്. ലോകത്ത് സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് നല്കുന്ന പ്രമുഖമായ പുരസ്കാരമാണ് നോബല്‍.
RELATED STORIES
പരശുറാം, ജനശതാബ്ദി ട്രെയിനുകള്‍ റദ്ദാക്കി; കോട്ടയം റൂട്ടില്‍ ഗതാഗത...
20 May 2022 3:08 AM GMTമലപ്പുറത്ത് അജ്ഞാത സംഘത്തിന്റെ മർദ്ദനമേറ്റ് പ്രവാസി മരിച്ചു
20 May 2022 2:38 AM GMTസംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ...
20 May 2022 1:31 AM GMTപോലിസ് ഉദ്യോഗസ്ഥൻ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ
20 May 2022 1:25 AM GMTപൊതുമരാമത്ത് വകുപ്പിനെയും സിപിഎമ്മിനെയും വിമർശിച്ച് ജി സുധാകരൻ
20 May 2022 1:16 AM GMTഅനധികൃത പണമിടപാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്...
19 May 2022 7:24 PM GMT