- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രശസ്ത നൈജീരിയന്‍ നടി അദുന്നി ആദെ ഇസ്‌ലാം മതം സ്വീകരിച്ചു
താന്‍ ജനിച്ചതും വളര്‍ന്നതും മുസ്‌ലിമായിട്ടാണ്. എന്നാല്‍, ജീവിതത്തിലെ ഒരുഘട്ടത്തില്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ മുസ്‌ലിമായി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.

അബൂജ: പ്രമുഖ നൈജീരിയന്‍ നോളിവുഡ് നടി അദുന്നി ആദെ ഇസ്‌ലാം മതം സ്വീകരിച്ചു. ഏപ്രില്‍ 26ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റിലാണ് ഇസ്‌ലാമിലേക്ക് മടങ്ങുകയാണെന്ന് നടി വെളിപ്പെടുത്തിയത്. താന്‍ ജനിച്ചതും വളര്‍ന്നതും മുസ്‌ലിമായിട്ടാണ്. എന്നാല്‍, ജീവിതത്തിലെ ഒരുഘട്ടത്തില്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ മുസ്‌ലിമായി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ആഗ്രഹിക്കുന്ന ഏത് മതവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തന്റെ പിതാവ് മക്കള്‍ക്ക് നല്‍കിയിരുന്നതായും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. തന്റെ അമ്മയും രണ്ടാനമ്മയും രണ്ടാനമ്മയിലുള്ള തന്റെ സഹോദരിമാരും ക്രിസ്ത്യാനികളാണെന്നും രണ്ടാനമ്മയിലുള്ള തന്റെ സഹോദരന്‍മാര്‍ മുസ്‌ലിംകളായിരുന്നുവെന്നും അദുന്നി പറയുന്നു.
താന്‍ പലതവണ ക്രിസ്ത്യന്‍ പള്ളികളില്‍ പോയിട്ടുണ്ട്. എന്നാല്‍, വിവിധ പള്ളികളില്‍ പോവുമ്പോഴും ഇസ്ലാം ഒരിക്കലും തന്നെ വിട്ടുപോയിരുന്നില്ല. ഇസ്ലാമില്‍നിന്ന് പഠിച്ച കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു തന്റെ ജീവിതശൈലിയെന്നും നടി വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്കുശേഷം ഇസ്ലാമിലേക്ക് മടങ്ങുമ്പോള്‍ ആളുകള്‍ എന്തുപറയുമെന്നതിനെക്കറിച്ചും നടിക്ക് വ്യക്തമായ വിശദീകരണമുണ്ടായിരുന്നു. ഇസ്‌ലാമിലേക്ക് മടങ്ങുന്നതില്‍ താന്‍ സന്തോഷവതിയും സംതൃപ്തയുമാണ്. ഇസ്‌ലാമിന്റെ വഴിയില്‍ തനിക്ക് കൂടുതല്‍ അനുഗ്രഹങ്ങള്‍ ലഭിച്ചു. തന്റെ മൂത്ത മകന്‍ ഇസ്‌ലാമിക രീതിയില്‍ പ്രാര്‍ത്ഥനകള്‍ നടത്തുകയും നോമ്പനുഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ പൂര്‍ണമായും താന്‍ ഇസ്‌ലാമിലേക്ക് മടങ്ങുകയാണ്. ഇഷ്ടമുള്ള വസ്ത്രം താന്‍ ധരിക്കും. അത് ആധുനികമോ അല്ലാത്തതോ ആയിരിക്കും.
തന്റെ സ്വന്തം താല്‍പര്യങ്ങള്‍ തീരുമാനിക്കാന്‍ നിങ്ങള്‍ ആരാണ്. നിങ്ങളുടെ കീപാഡുകളില്‍ ടൈപ്പുചെയ്ത് അനുമാനങ്ങളിലെത്താന്‍ നിങ്ങള്‍ക്ക് എളുപ്പമാണ്. എന്നാല്‍, മറ്റുള്ളവര്‍ക്ക് തന്നെക്കുറിച്ച് അറിയാമെന്നും അദുന്നി ചൂണ്ടിക്കാട്ടി. നമ്മുടെ ഉദ്ദേശങ്ങളില്‍ വിധി നിര്‍ണയം നടത്തുന്നത് അല്ലാഹു മാത്രമാണെന്നാണ് എന്നെ ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്. എന്റെ ഉള്ളിലുള്ളത് എന്താണെന്ന് നിങ്ങള്‍ക്ക് കാണാനാവില്ല. ആരുടെയും സ്വീകാര്യതയും ആവശ്യമില്ല. അവരവരുടെ ജീവിതം അതിന്റെ പൂര്‍ണശേഷിക്ക് അനുസൃതമായി ജീവിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















