World

ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും കൊറോണ വൈറസ്

നിലവില്‍ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരെ പരിശോധന നടത്തിയ ശേഷം മാത്രമാണ് പ്രവേശനം നല്‍കുന്നത്.

ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും കൊറോണ വൈറസ്
X

വാഷിങ്ടണ്‍: ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു.അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്ന മുപ്പത് വയസുകാരനെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചതായി യുഎസ് വ്യക്തമാക്കി.

കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വൂഹാന്‍ നഗരത്തില്‍ നിന്ന് ജനുവരി 15നാണ് ഇയാള്‍ അമേരിക്കയിലേക്ക് തിരിച്ചെത്തിയത്. പിന്നീട് മാധ്യമങ്ങളില്‍ വന്ന വൈറസ് ബാധയുടെ വാര്‍ത്തകള്‍ ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ സ്വമേധയാ ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തുകയായിരുന്നുവെന്ന് അമേരിക്കന്‍ ആരോഗ്യ വിഭാഗ അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഇയാള്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

ചൈനയിലും ഹോങ്കോങ്ങിലുമായി 2002-2003 ല്‍ 800 പേരുടെ മരണത്തിന് കാരണമായ സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രോമിനോട് (സാര്‍സ്) സാമ്യതയുള്ള വൈറസാണ് ഇത്. ആദ്യം സ്ഥിരീകരിച്ചത് ചൈനയിലെ വൂഹാന്‍ നഗരത്തിലാണ്.

നിലവില്‍ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരെ പരിശോധന നടത്തിയ ശേഷം മാത്രമാണ് പ്രവേശനം നല്‍കുന്നത്. വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളും വിവിധ വിമാനത്താവളങ്ങളില്‍ മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനം ഉറപ്പ് വരുത്തി. വൈറസ് ബാധ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് യുഎന്‍ സമിതി പ്രത്യേക യോഗം ചേരുന്നുണ്ട്.

Next Story

RELATED STORIES

Share it