World

വൈറ്റ്ഹൗസിന് സമീപം വെടിവയ്പ്പ്; ആറുപേര്‍ക്ക് പരിക്ക്

യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ നിന്ന് അധികം അകലെയല്ലാതെ നടന്ന വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

വൈറ്റ്ഹൗസിന് സമീപം വെടിവയ്പ്പ്; ആറുപേര്‍ക്ക് പരിക്ക്
X

വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയില്‍ വെടിവയ്പ്പ്. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ നിന്ന് അധികം അകലെയല്ലാതെ നടന്ന വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ചുരുങ്ങിയത് ആറുപേര്‍ക്കെങ്കിലും പരിക്കേറ്റതായി പ്രാദേശിക ചാനലായ ഫോക്‌സ്-5 റിപോര്‍ട്ട് ചെയ്തു. രണ്ടു പേരുടെ നില ഗുരുതരമാണ്.

വൈറ്റ്ഹൗസിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിക്കകത്തുള്ള കൊളംബിയ റോഡിലെ 14ാം സ്ട്രീറ്റിലാണ് വെടിവയ്പ്പ് ഉണ്ടായതെന്നാണ് റിപോര്‍ട്ട്. ഇതിന്റെ ദൃശ്യങ്ങള്‍ ചില ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

Next Story

RELATED STORIES

Share it