- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകസുന്ദരി പട്ടം ജമൈക്കയുടെ ടോണി ആന്‍ സിങ്ങിന്, ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം
2018ലെ ലോകസുന്ദരി മെക്‌സിക്കോക്കാരിയായ വനേസ പോണ്‍സെയാണ് പുതിയ ലോകസുന്ദരിക്ക് കീരിടം അണിയിച്ചത്. 120 പേര്‍ പങ്കെടുത്ത മല്‍സരത്തില്‍ അവസാന റൗണ്ടില്‍ അഞ്ചുപേരാണ് ഇടം നേടിയത്.

ലണ്ടന്‍: ഫ്രാന്‍സില്‍നിന്നും ഇന്ത്യയില്‍നിന്നുമുള്ള എതിരാളികളെ പരാജയപ്പെടുത്തി ജമൈക്കന്‍ സുന്ദരി ടോണി ആന്‍ സിങ് മിസ് വേള്‍ഡ് 2019 പട്ടം സ്വന്തമാക്കി. ഇന്ത്യയെ പ്രതിനിധീകരിച്ച സുമന്‍ റാവു മൂന്നാമതെത്തിയപ്പോള്‍ രണ്ടാം സ്ഥാനം ഫ്രാന്‍സിന്റെ ഒഫേലി മെസിനോയ്ക്ക് ആയിരുന്നു. 2018ലെ ലോകസുന്ദരി മെക്‌സിക്കോക്കാരിയായ വനേസ പോണ്‍സെയാണ് പുതിയ ലോകസുന്ദരിക്ക് കീരിടം അണിയിച്ചത്. 120 പേര്‍ പങ്കെടുത്ത മല്‍സരത്തില്‍ അവസാന റൗണ്ടില്‍ അഞ്ചുപേരാണ് ഇടം നേടിയത്. ചോദ്യോത്തരവേളയില്‍നിന്നാണ് അവസാന വിജയിയെ തിരഞ്ഞെടുത്തത്. 23 കാരിയായ ടോണി ആന്‍ വുമന്‍സ് സ്റ്റഡീസ് ആന്റ് സൈക്കോളജി വിദ്യാര്‍ഥിനിയാണ്. അമേരിക്കയിലെ ഫ്‌ളോറിഡ സ്റ്റേറ്റ് യൂനിവേഴിസിറ്റിയിലാണ് ടോണി പഠിക്കുന്നത്. ലോകസുന്ദരിയാവുന്ന നാലാമത്തെ ജമൈക്കന്‍ പെണ്‍കുട്ടിയാണ് ടോണി.

സുമന്‍ റാവു
പാട്ടുപാടുക, ആഹാരം പാകംചെയ്യുക, വ്‌ളോഗിങ്, സന്നദ്ധപ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ടോണിയുടെ ഇഷ്ടങ്ങള്‍. അമ്മയാണ് ടോണിയുടെ സ്വപ്‌നങ്ങള്‍ക്ക് കൂട്ടായി പിന്തുണ നല്‍കുന്നതെന്ന് മിസ് വേള്‍ഡ് വെബ്‌സൈറ്റില്‍ നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ജമൈക്കയില്‍ ജനിച്ച ടോണി കുടുംബത്തോടൊപ്പം തന്റെ ഒമ്പതാം വയസ്സില്‍ അമേരിക്കയിലെ ഫ്‌ളോറിഡയിലെത്തി. പിന്നീട് വളര്‍ന്നതെല്ലാം ഫ്‌ളോറിഡയിലാണ്. ഇന്ത്യ കരീബിയന്‍ വംശ പാരമ്പര്യമുള്ള ബ്രാദ്ഷാ സിങ് ആണ് ടോണിയുടെ പിതാവ്. ജൂണില്‍ നടത്തിയ മിസ് ഇന്ത്യ മല്‍സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് 20 കാരിയായ സുമന്‍ റാവു ലോകസുന്ദരി പട്ടത്തിന് ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തത്. രാജസ്ഥാന്‍ സ്വദേശിയായ സുമന്‍ മോഡലിങ്ങിലും അഭിനയത്തിലുമാണ് താല്‍പര്യം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















