World

ടെക്‌സസിലെ റിഫൈനറിയില്‍ വന്‍ സ്‌ഫോടനം; ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നിര്‍ദേശം

ടെക്‌സസിലെ റിഫൈനറിയില്‍ വന്‍ സ്‌ഫോടനം; ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നിര്‍ദേശം
X

വാഷിങ്ടണ്‍: അമേരിക്കയില്‍ ടെക്‌സസ് തീരത്തുള്ള പോര്‍ട്ട് ആര്‍തറിലെ വലേറോ ഓയില്‍ റിഫൈനറിയില്‍ വന്‍ സ്‌ഫോടനം. ഹൂസ്റ്റണില്‍ നിന്ന് ഏകദേശം 145 കിലോമീറ്റര്‍ അകലെയുള്ള ഈ റിഫൈനറിയിലാണ്‌സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള എണ്ണവിതരണത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സമയത്താണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.

പ്രതിദിനം 4,35,000 ബാരല്‍ ഓയില്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ള ഈ റിഫൈനറി, ക്രൂഡോയില്‍ ഉപയോഗിച്ച് ഗ്യാസോലിന്‍, ഡീസല്‍, ജെറ്റ് ഇന്ധനം എന്നിവയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. അപകടം എണ്ണ വിപണിയെ ബാധിക്കുമോയെന്നാണ് ആശങ്ക.

സ്‌ഫോടനത്തെ തുടര്‍ന്ന് നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള താമസക്കാരോട് സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാന്‍ അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി. ജനലുകളും വാതിലുകളും അടയ്ക്കാനും ഉദ്യോഗസ്ഥരുടെ നിര്‍ദേശം കര്‍ശനമായി പാലിക്കാനും ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.






Next Story

RELATED STORIES

Share it