ആള്‍ക്കൂട്ടത്തിലേക്കു കാര്‍ ഓടിച്ചു കയറ്റിയത് അവര്‍ മുസ്ലിംകളെന്നു കരുതിയതിനാലെന്നു പ്രതി
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് റോഡരികിലൂടെ പോവുകയായിരുന്നു കാല്‍നടയാത്രക്കാര്‍ക്കു നേരെ മുന്‍ സൈനികന് കൂടിയായ ജോവല്‍ കാര്‍ ഓടിച്ചു കയറ്റി ആക്രമണം നടത്തിയത്
കാലിഫോര്‍ണിയ: കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയിലെ സണ്ണിവൈല്‍ നഗരത്തില്‍ കാല്‍നടയാത്രക്കാര്‍ക്കു നേരെ കാറോടിച്ചു കയറ്റി ആക്രമണം നടത്തിയത്, കാല്‍നടയാത്രക്കാര്‍ മുസ്ലിംകളാണെന്നു കരുതിയതിനാലാണെന്നു ആക്രമണം നടത്തിയ കാര്‍ ഡ്രൈവര്‍. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രതി ഇസൈ ജോവല്‍ ആണ് ഇക്കാര്യം പറഞ്ഞത്. മുസ്ലിംകളാണെന്നു കരുതിയാണ് ആക്രമിച്ചതെന്നു പ്രതി വെളിപ്പെടുത്തിയതായി പോലിസും വ്യക്തമാക്കി. ഒറ്റ നോട്ടത്തില്‍ മുസ്ലിംകളാണെന്നു തോന്നുന്നവരാണ് ആക്രമണത്തിനിരയായവര്‍. ഇതു തന്നെയാണ് അക്രമിയെ ആക്രമണത്തിനു പ്രേരിപ്പിച്ച പ്രധാന ഘടകം- പോലിസ് മേധാവി ഫാന്ങോ വ്യക്തമാക്കി. കാറിടിച്ചു കയറ്റിയ ശേഷം പുറത്തിറങ്ങിയ ജോവല്‍ കര്‍ത്താവിനെ പ്രകീര്‍ത്തിച്ചതായി ദൃക്സാക്ഷികളും വ്യക്തമാക്കി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് റോഡരികിലൂടെ പോവുകയായിരുന്നു കാല്‍നടയാത്രക്കാര്‍ക്കു നേരെ മുന്‍ സൈനികന് കൂടിയായ ജോവല്‍ കാര്‍ ഓടിച്ചു കയറ്റി ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 13 വയസുള്ള പെണ്‍കുട്ടി ഉള്‍പെടെ എട്ടുപേര്‍ക്കു പരിക്കേറ്റിരുന്നു. കാറിടിച്ചതിനെ തുടര്‍ന്നു തെറിച്ചു വീണ പെണ്‍കുട്ടിയുടെ പരിക്കു ഗുരുതരമാണ്. തലച്ചോറിനു ക്ഷതം സംഭവിച്ച പെണ്‍കുട്ടി കോമയിലാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ പിതാവിനു സഹോദരനും ആക്രമണത്തി്ല്‍ പരിക്കേറ്റിരുന്നു.
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT