നൈജീരിയയില്‍ ജലക്ഷാമം: മരണനില ഉയരുന്നു; റിപോര്‍ട്ട് പുറത്തുവിട്ട് യൂനിസെഫ്
ബോക്കോ ഹറമിന്റെ ആക്രമണങ്ങള്‍ നടക്കുന്ന മേഖലയിലാണ് കൂടുതല്‍ ജലദൗര്‍ലഭ്യം നേരിടുന്നത്.

X
RSN23 March 2019 8:33 AM GMT
ലാഗോഗ്: നൈജീരിയയില്‍ ജലക്ഷാമം കാരണം മരണനില ഉയരുന്നുവെന്ന് യുഎന്നിന്റെ പുതിയ പഠനം. അന്താരാഷ്ട്ര ജലദിനത്തില്‍ യുഎന്‍ സംഘടനയായ യൂനിസെഫാണ് കണക്കുകള്‍ പുറത്തുവിട്ടത്. 3.6 മില്യന്‍ ജനങ്ങളാണ് ശുദ്ധജലം ലഭിക്കാത്തതിന്റെ പേരില്‍ മരിക്കുന്നതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. ബോക്കോ ഹറമിന്റെ ആക്രമണങ്ങള്‍ നടക്കുന്ന മേഖലയിലാണ് കൂടുതല്‍ ജലദൗര്‍ലഭ്യം നേരിടുന്നത്.
2017 ല്‍വടക്കു കിഴക്കന്‍ നൈജീരിയയില്‍ 5365 ആളുകളില്‍ കോളറ പിടിപ്പെട്ടതില്‍ 61 പേര്‍ മരിച്ചു. എന്നാല്‍, 2018ല്‍ 12,643 പേരായി ഉയരുകയും 175 പേര്‍ മരിക്കുകയും ചെയ്തു. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണന്ന് യൂനിസെഫ് നൈജീരിയ ഡയക്ടര്‍ മുഹമ്മദ് ഫാന്‍ പറഞ്ഞു.
Next Story