കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിനിടയില്‍ ജീവന്‍ പൊലിഞ്ഞവര്‍ വീര രക്തസാക്ഷി: കുവൈത്ത് അമീര്‍
റമദാന്‍ മാസത്തിന്റെ അവസാന ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുവൈത്ത് സിറ്റി: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിനിടയില്‍ ജീവന്‍ പൊലിഞ്ഞവര്‍ വീര രക്തസാക്ഷികളായി കണക്കാക്കപ്പെടുമെന്ന് കുവൈത്ത് അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹ് വ്യക്തമാക്കി. റമദാന്‍ മാസത്തിന്റെ അവസാന ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക വ്യാപകമായി പടര്‍ന്നു കൊണ്ടിരിക്കുന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ രാപ്പകല്‍ ഭേദമന്യേ അണി നിരക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ആഭ്യന്തര, പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ മറ്റു സര്‍ക്കാര്‍ അധികാരികള്‍, ജാം ഇയ്യകള്‍, ജീവകാരുണ്യ സംഘടനകള്‍ എന്നിവര്‍ അടക്കമുള്ള എല്ലാവര്‍ക്കും അദ്ദേഹം അഭിനന്ദനങ്ങളും നന്ദിയും പ്രകടിപ്പിച്ചു. മാതൃ രാജ്യത്തിനു വേണ്ടി സ്വയം സമര്‍പ്പിതരായ വീര നായകരാണു ഇവരെന്നും അദ്ദേഹം വിശേഷിപ്പിച്ചു. രാജ്യത്തെ മുഴുവന്‍ താമസക്കാര്‍ക്കും അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ സഹോദരര്‍ക്കും അദ്ദേഹം ഈദ് ആശംസകള്‍ നേര്‍ന്നു.
RELATED STORIES
നടിയെ ആക്രമിച്ച കേസ്: ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം
17 Sep 2024 5:50 AM GMTമലപ്പുറത്ത് നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്‍എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍
17 Sep 2024 4:49 AM GMTമലപ്പുറത്ത് എംപോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാള്‍ ആശുപത്രിയില്‍
17 Sep 2024 4:36 AM GMT