World

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ന്യൂയോര്‍ക്ക് സിറ്റി ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം കഴിഞ്ഞ 25 വര്‍ഷമായി ന്യൂയോര്‍ക്ക് ക്വീന്‍സില്‍ സ്ഥിരതാമസമാണ്.

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
X

വാഷിങ്ടണ്‍: കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി അമേരിക്കയില്‍ മരിച്ചു. കോട്ടയം മോനിപ്പള്ളി സ്വദേശി പോള്‍ സെബാസ്റ്റ്യന്‍ (65) ആണ് മരിച്ചത്. ന്യൂയോര്‍ക്ക് സിറ്റി ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം കഴിഞ്ഞ 25 വര്‍ഷമായി ന്യൂയോര്‍ക്ക് ക്വീന്‍സില്‍ സ്ഥിരതാമസമാണ്. ഭാര്യ ലൈസ ന്യൂയോര്‍ക്ക് സിറ്റി ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥയാണ്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 2,400 ലേറപ്പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധയില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

അമേരിക്കയിലെ മരണസംഖ്യ 28,529 ആയി ഉയര്‍ന്നിരിക്കുകയാണ്. ആകെ 6,44,089 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്. 48,708 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച 5,66,852 പേര്‍ ചികില്‍സയിലാണ്. 13,487 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ന്യൂയോര്‍ക്കില്‍ 2,14,648 പേര്‍ക്കും ന്യൂജഴ്സിയില്‍ 71,030 പേര്‍ക്കുമാണ് വൈറസ് ബാധിച്ചിട്ടുള്ളത്. മറ്റേത് രാജ്യത്തേക്കാളും മൂന്നിരട്ടിയാണ് അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണമെന്നാണ് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍.

Next Story

RELATED STORIES

Share it