World

ഇസ്രയേലില്‍ മലയാളിയെ കുത്തിക്കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

ടെല്‍ അവീവിലെ സതേണ്‍ നേവ് ഷനാന്‍ സ്ട്രീറ്റിലെ സ്വന്തം അപ്പാര്‍ട്ട്‌മെന്റിലാണ് 50 കാരനായ ജെറോം അര്‍തര്‍ ഫിലിപ്പ് കുത്തേറ്റ് മരിച്ചത്.

ഇസ്രയേലില്‍ മലയാളിയെ കുത്തിക്കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍
X

ടെല്‍ അവീവ്: ഇസ്രയേലില്‍ മലയാളിയെ കുത്തിക്കൊലപ്പെടുത്തി. ടെല്‍ അവീവിലെ സതേണ്‍ നേവ് ഷനാന്‍ സ്ട്രീറ്റിലെ സ്വന്തം അപ്പാര്‍ട്ട്‌മെന്റിലാണ് 50 കാരനായ ജെറോം അര്‍തര്‍ ഫിലിപ്പ് കുത്തേറ്റ് മരിച്ചത്. സുഹൃത്തും മറ്റൊരു മലയാളിയുമായ പീറ്റര്‍ സേവ്യറിനെ (60) പരിക്കുകളോടെ ടെല്‍ അവീവിലെ ഇഷിലോവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ജെറോമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലയാളിയായ ജെറോമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇരുവരും ഇന്ത്യക്കാരാണെന്ന് പോലിസ് പറഞ്ഞതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരും മരിച്ച ജെറോമിനൊപ്പം അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നവരാണ്. നേവ് ഷനാന്‍ സ്ട്രീറ്റിലെ താമസസ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് മലയാളികള്‍ക്കുനേരേര ആക്രമണമുണ്ടായത്. രണ്ടുപേര്‍ തമ്മിലുള്ള തര്‍ക്കം കത്തിക്കുത്തില്‍ അവസാനിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.

Next Story

RELATED STORIES

Share it