World

പാക് മനുഷ്യാവകാശപ്രവര്‍ത്തക കരിമ ബലൂച്ച് മരിച്ച നിലയില്‍

ബലൂചിസ്ഥാനിലെ ജനങ്ങളെ പാകിസ്താന്‍ സര്‍ക്കാരും സൈന്യവും വിധേയമാക്കിയിരുന്ന തട്ടിക്കൊണ്ടുപോവല്‍, പീഡനം, തിരോധാനം, മറ്റ് മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവ സാമൂഹിക മാധ്യമങ്ങളിലൂടെ അവര്‍ പുറത്തുകൊണ്ടുവന്നു. ബലൂചിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങളുടെ പോരാട്ടത്തിനായാണ് അവര്‍ ഊന്നല്‍ നല്‍കിയിരുന്നത്.

പാക് മനുഷ്യാവകാശപ്രവര്‍ത്തക കരിമ ബലൂച്ച് മരിച്ച നിലയില്‍
X

ടൊറന്‍ഡോ: പാകിസ്താന്‍ മനുഷ്യാവകാശപ്രവര്‍ത്തക കരിമ ബലൂചിനെ (37) കാനഡയിലെ ടൊറന്റോയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച മുതല്‍ കാണാതായ കരിമയുടെ മൃതദേഹം തിങ്കളാഴ്ച പോലിസ് കണ്ടെടുത്തതായി ബലൂചിസ്ഥാന്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. സംശയകരമായ സാഹചര്യങ്ങളൊന്നുമില്ലെന്ന് പോലിസ് പറയുന്നു. ബലൂചിസ്ഥാനിലെ പാക് അതിക്രമങ്ങളെക്കുറിച്ചും മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചും കരിമ വര്‍ഷങ്ങളായി ശബ്ദമുയര്‍ത്തിവരികയായിരുന്നു.

പാകിസ്താനില്‍ നിരോധിച്ചിട്ടുള്ള ബലൂച് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ (ബിഎസ്ഒ) മുന്‍ മേധാവിയും ഗ്രൂപ്പിന്റെ ആദ്യ വനിതാ നേതാവുമായിരുന്ന കരിമ ഭീഷണിയെത്തുടര്‍ന്ന് 2015 ലാണ് കാനഡയിലേക്ക് കുടിയേറുന്നത്. തുടര്‍ന്ന് അഭയാര്‍ഥി പദവിയോടെയാണ് ബലൂച്ച് കാനഡയില്‍ താമസിച്ചിരുന്നത്. പാകിസ്താനില്‍നിന്ന് ബലൂചിസ്ഥാനികള്‍ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് 2016 ല്‍ ബിബിസിയുടെ 'ബിബിസി 100 വുമന്‍ 2016' പട്ടികയില്‍ ബലൂച്ച് ഇടംനേടിയിരുന്നു.

ബലൂചിസ്ഥാനിലെ ജനങ്ങളെ പാകിസ്താന്‍ സര്‍ക്കാരും സൈന്യവും വിധേയമാക്കിയിരുന്ന തട്ടിക്കൊണ്ടുപോവല്‍, പീഡനം, തിരോധാനം, മറ്റ് മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവ സാമൂഹിക മാധ്യമങ്ങളിലൂടെ അവര്‍ പുറത്തുകൊണ്ടുവന്നു. ബലൂചിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങളുടെ പോരാട്ടത്തിനായാണ് അവര്‍ ഊന്നല്‍ നല്‍കിയിരുന്നത്. കൂടാതെ പാകിസ്താനിലെ നിയമവ്യവസ്ഥയും മതസംഘടനകളും സ്ത്രീകളെ, പ്രത്യേകിച്ചും ദുര്‍ബല വിഭാഗങ്ങളെ മനപൂര്‍വം ലക്ഷ്യമിടുന്നതിനായി ഭരണസംവിധാനങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്ന് അവര്‍ തുറന്നുകാട്ടി.

തട്ടിക്കൊണ്ടുപോകവല്‍, പീഡനം, കൊലപാതകം, ആയിരക്കണക്കിന് തിരോധാനങ്ങള്‍ എന്നിവയെക്കുറിച്ചായിരുന്നു ഡിസംബര്‍ 14 ലെ ബലൂച്ചിന്റെ അവസാന ട്വീറ്റെന്ന് ദി ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്തു. ഡിസംബര്‍ 20നാണ് ടൊറന്‍ഡോയിലെ ബേ സ്ട്രീറ്റിലും ക്വീന്‍സ് ക്വെയ് വെസ്റ്റ് പ്രദേശത്തും ബലൂച്ചിനെ അവസാനമായി കണ്ടതെന്നും അവളെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടിയതായും ടൊറന്റോ പോലിസ് അറിയിച്ചിട്ടുണ്ടെന്നതായി ബലൂചിസ്ഥാന്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു. മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശപ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it