World

ആസ്ബസ്‌റ്റോസ്: 33,000 ബേബി പൗഡര്‍ ടിനുകള്‍ തിരിച്ചെടുത്ത് ജോണ്‍സണ്‍ & ജോണ്‍സണ്‍

കാന്‍സറിന് കാരണമാവുന്ന മാരകമായ ആസ്‌ബെസ്‌റ്റോസിന്റെ സാന്നിധ്യം ഓണ്‍ലൈന്‍വഴി വിറ്റ ഒരു ടിന്നിലെ പൗഡറില്‍ കണ്ടത്തിയതിനെ തുടര്‍ന്നാണ് നടപടി.

ആസ്ബസ്‌റ്റോസ്: 33,000 ബേബി പൗഡര്‍ ടിനുകള്‍ തിരിച്ചെടുത്ത് ജോണ്‍സണ്‍ & ജോണ്‍സണ്‍
X

വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ അമേരിക്കയില്‍ വിറ്റ 33,000ഓളം ബേബി പൗഡര്‍ ടിനുകള്‍ തിരിച്ചുവിളിക്കാനൊരുങ്ങി കമ്പനി. കാന്‍സറിന് കാരണമാവുന്ന മാരകമായ ആസ്‌ബെസ്‌റ്റോസിന്റെ സാന്നിധ്യം ഓണ്‍ലൈന്‍വഴി വിറ്റ ഒരു ടിന്നിലെ പൗഡറില്‍ കണ്ടത്തിയതിനെ തുടര്‍ന്നാണ് നടപടി. അമരിക്കയിലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ആസ്ബസ്‌റ്റോസിന്റെ അളവ് കണ്ടെത്തിയത്.

നിലവില്‍ 15,000ലധികം കേസുകളാണ് ബേബി പൗഡര്‍ ഉള്‍പ്പടെയുള്ള ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉപഭോക്താക്കള്‍ നല്‍കിയിട്ടുള്ളത്. വിറ്റ പൗഡര്‍ തിരിച്ചുവിളിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ ഓഹരിയില്‍ വന്‍ ഇടിവാണുണ്ടായത്. ഇതാദ്യമായാണ് വിറ്റഴിച്ച പൗഡര്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ തിരിച്ചുവാങ്ങുന്നത്.

Next Story

RELATED STORIES

Share it