Sub Lead

ഇസ്രായേല്‍ - ഫലസ്തീന്‍ സംഘര്‍ഷം; 700 ഇസ്രായേലികള്‍ കൊല്ലപ്പെട്ടു

ഇസ്രായേല്‍ - ഫലസ്തീന്‍ സംഘര്‍ഷം; 700 ഇസ്രായേലികള്‍ കൊല്ലപ്പെട്ടു
X

ഗസ്സ സിറ്റി / ജറൂസലം: ഇസ്രായേല്‍ - ഫലസ്തീന്‍ സംഘര്‍ഷം രക്തരൂക്ഷിതമായി തുടരുന്നു. ഹമാസിന്റെ ആക്രമണത്തില്‍ 700 ഇസ്രായേലികള്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2243 പേര്‍ക്ക് പരിക്കേറ്റതായും 750ഓളം പേരെ കാണ്‍മാനില്ലെന്നുമാണ് ഇസ്രായേലി മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അതേസമയം, ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന കടുത്ത ആക്രമണം തുടരുകയാണ്. ഫലസ്തീനിയന്‍ ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച് 370 പേരാണ് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 20 കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. 2,200ഓളം ഫലസ്തീനികള്‍ക്ക് പരിക്കേറ്റു.





Next Story

RELATED STORIES

Share it