- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലെബനാനില്‍ ഇസ്രായേലിന് നേരിട്ടത് കനത്ത നഷ്ടം; റിപ്പോര്‍ട്ട് പുറത്ത് വിട്ട് ഹിസ്ബുല്ല; പരിക്കേറ്റത് 900 ഇസ്രായേല്‍ സൈനികര്‍ക്ക്
ബെയ്‌റൂത്ത്: ലെബനാനില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയത് മുതല്‍ അവര്‍ക്ക് നേരിട്ടത് വന്‍ നഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്.ഹിസ്ബുല്ലയാണ് ഇസ്രായേലിനുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് പുറത്ത് വിട്ടത്. 900ത്തോളം സൈനികര്‍ക്കാണ് ലെബനാനില്‍ ആക്രമങ്ങള്‍ക്കിടെ പരിക്കേറ്റത്. ഇതില്‍ നിരവധി സൈനിക ഉദ്ദ്യോഗസ്ഥരും ഉള്‍പ്പെടും. ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്ന് ഇസ്രായേല്‍ നേരിട്ടത് കനത്ത തിരിച്ചടിയാണ്. ദക്ഷിണാ ലെബനാനില്‍ 42 ടാങ്കറുകളാണ് ഹിസ്ബുല്ല ആക്രമത്തില്‍ ഇസ്രായേലിന് നഷ്ടമായത്. 95 ഇസ്രായേലികളാണ് ആക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. 42 മെര്‍ക്കാവ യുദ്ധ ടാങ്കുകളാണ് ഹിസ്ബുല്ല ഇല്ലാതാക്കിയത്. നാല് ബുള്‍ഡോസറുകളും രണ്ടം ഹംവീകള്‍, ഒരു സ്‌ഫോടന സാമഗ്രികളുള്ള വാഹനവും ഇസ്രായേലിന് നഷ്ടമായി. 450 ഓളം ഡ്രോണുകളും ഹിസ്ബുല്ല ഇസ്രായേലിലേക്ക് അയച്ചിരുന്നു. രണ്ട് ഹെര്‍മിസ് 900 ആളിലാ വിമാനവും ഹിസ്ബുല്ല തകര്‍ത്തു. ഇതിനിടെ നിരവധി മുന്നേറ്റം ഇസ്രായേല്‍ നടത്തിയെങ്കിലും വന്‍ തിരിച്ചടി നല്‍കാന്‍ ഹിസ്ബുല്ലയ്ക്കായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
RELATED STORIES
ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കിയില്ല; കോഴിക്കോട് തിക്കോടിയില്‍...
8 Dec 2024 12:32 PM GMTഗള്‍ഫില്‍ നിന്നും വീട്ടിലെത്തി വിശ്രമിക്കവെ പ്രവാസി കുഴഞ്ഞു വിണു...
7 Dec 2024 9:21 AM GMTഇന്ധനം ചോര്‍ന്ന സംഭവത്തില്‍ എച്ച്പിസിഎല്ലിന് വീഴ്ച സംഭവിച്ചെന്ന്...
5 Dec 2024 9:37 AM GMTപ്രമേഹമുള്ളവര്‍ക്ക് സധൈര്യം കഴിക്കാം; ട്രെയിന്‍ യാത്രകളില്‍ പുതിയ...
5 Dec 2024 5:05 AM GMTപ്രമുഖ സാഹിത്യകാരനും നിരൂപകനുമായ പ്രൊഫ. എം ആര് ചന്ദ്രശേഖരന്...
4 Dec 2024 6:00 AM GMTകോഴിക്കോട് മഴ കനക്കും; മത്സ്യബന്ധനത്തിന് വിലക്ക്
3 Dec 2024 5:46 AM GMT