World

ഇസ്രായേല്‍ കുടിയേറ്റക്കാരുടെ ഉല്‍പന്നങ്ങള്‍ നിരോധിക്കും: അയര്‍ലന്റിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍

അയര്‍ലന്റില്‍ നടക്കുന്ന പൊതുതിരഞ്ഞുപ്പിലെ പ്രധാനപ്പെട്ട രണ്ട് പാര്‍ട്ടികളാണ് സിന്‍ ഫെയ്‌നും ഫിയന്ന ഫെയിലും.

ഇസ്രായേല്‍ കുടിയേറ്റക്കാരുടെ ഉല്‍പന്നങ്ങള്‍ നിരോധിക്കും: അയര്‍ലന്റിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍
X

ഡബ്‌ലിന്‍: ഇസ്രായേല്‍ കുടിയേറ്റക്കാരുടെ മുഴുവന്‍ ഉല്‍പന്നങ്ങളും നിരോധിക്കുമെന്ന് അയര്‍ലന്റിലെ രണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍. ശനിയാഴ്ച നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിക്കുകയാണെങ്കില്‍ അനധികൃത ഇസ്രായേലി കുടിയേറ്റക്കാരുടെ മുഴുവന്‍ ഉല്‍പന്നങ്ങളും നിരോധിക്കുമെന്നാണ് സിന്‍ ഫെയ്ന്‍, ഫിയന്ന ഫെയില്‍ എന്നീ രണ്ട് പാര്‍ട്ടികള്‍ പ്രഖ്യാപിച്ചത്. അയര്‍ലന്റില്‍ നടക്കുന്ന പൊതുതിരഞ്ഞുപ്പിലെ പ്രധാനപ്പെട്ട രണ്ട് പാര്‍ട്ടികളാണ് സിന്‍ ഫെയ്‌നും ഫിയന്ന ഫെയിലും.

ഇരുപാര്‍ട്ടികളും പുറത്തിറക്കിയ പ്രകടനപത്രികയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യം, പാര്‍പ്പിടം, ഭവനരഹിതര്‍ എന്നിവയുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്‌നങ്ങള്‍ ഇവിടെ അയര്‍ലന്റിലുണ്ട്. എന്നാല്‍, ഫലസ്തീനെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് യാഥാര്‍ഥ്യമാണെന്നും അവര്‍ വ്യക്തമാക്കി. ഫെബ്രുവരി എട്ടിന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം സിന്‍ ഫെയ്ന്‍ 24 ശതമാനവും ഫിയന്ന 21 ശതമാനവും മുന്നിലാണ്.

Next Story

RELATED STORIES

Share it