World

അമേരിക്കയ്ക്ക് ലഭിച്ചത് മുഖത്തേറ്റ അടി; മിസൈല്‍ ആക്രമണത്തില്‍ ആയത്തുല്ല ഖാംനഈ

ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇന്ന് ഇറാന്‍ നടത്തിയ മിസൈലാക്രമണം വിജയകരമായിരുന്നു. എന്നാല്‍, സൈനിക നടപടി ഒന്നിനും പരിഹാരമല്ല.

അമേരിക്കയ്ക്ക് ലഭിച്ചത് മുഖത്തേറ്റ അടി; മിസൈല്‍ ആക്രമണത്തില്‍ ആയത്തുല്ല ഖാംനഈ
X

തെഹ്‌റാന്‍: ഇറാഖിലെ അമേരിക്കന്‍ സൈനികകേന്ദ്രങ്ങളില്‍ ഇറാന്‍ നടത്തിയ മിസൈലാക്രമണം അമേരിക്കയുടെ മുഖത്തേറ്റ അടിയെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. ഇന്നലെ രാത്രി തന്നെ പ്രതികാരം ചെയ്തുതുടങ്ങിയെന്നും ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിന് ശേഷം രാജ്യത്തെ അഭിസംബോധ ചെയ്ത് സംസാരിക്കവെ ഖാംനഈ വ്യക്തമാക്കി. അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തിന് കടുത്ത പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത ശേഷമാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇന്ന് ഇറാന്‍ നടത്തിയ മിസൈലാക്രമണം വിജയകരമായിരുന്നു. എന്നാല്‍, സൈനിക നടപടി ഒന്നിനും പരിഹാരമല്ല.

ഈ മേഖലയിലുള്ള യുഎസിന്റെ സാന്നിധ്യം അവസാനിപ്പിക്കണമെന്നും ഖാംനഈ ആവശ്യപ്പെട്ടു. ഇത് യുദ്ധത്തിനും വിഭജനത്തിനും നാശത്തിനും കാരണമായിട്ടുണ്ടെന്നും ഖാംനഈ കൂട്ടിച്ചേര്‍ത്തു. ഇറാഖിലെ അല്‍അസദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ഇറാന്‍ ആക്രമണം നടത്തിയത്. ഇറാഖിലെ യുഎസ് സൈനിക താവളത്തിന് നേരെയുണ്ടായ മിസൈലാക്രമണത്തിന് അമേരിക്കയുടെ ഭാഗത്തുനിന്ന് പ്രതികാരനടപടിയുണ്ടായാല്‍ കാര്യങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ ഉപദേഷ്ടാവും നേരത്തെ പ്രതികരിച്ചിരുന്നു.

Next Story

RELATED STORIES

Share it