World

മോദി ഇന്ന് ശ്രീലങ്കയില്‍

ശ്രീലങ്കയില്‍ ഭീകരാക്രമണം നടന്ന ദേവാലയം സന്ദര്‍ശിക്കും. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് മഹീന്ദ്ര രജപക്‌സെ, ടിഎന്‍എ നേതാവ് ആര്‍ സംബന്ധന്‍ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

മോദി ഇന്ന് ശ്രീലങ്കയില്‍
X

കൊളംബോ: മാലദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രീലങ്കയിലെത്തും. മോദി രണ്ടാമത് പ്രധാനമന്ത്രി സ്ഥാനത്തെത്തിയതിന് ശേഷമുള്ള രണ്ടാമത്തെ വിദേശ രാജ്യ സന്ദര്‍ശനമാണിത്. ശ്രീലങ്കയില്‍ ഭീകരാക്രമണം നടന്ന ദേവാലയം സന്ദര്‍ശിക്കും. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് മഹീന്ദ്ര രജപക്‌സെ, ടിഎന്‍എ നേതാവ് ആര്‍ സംബന്ധന്‍ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ മാലദ്വീപ് പാര്‍ലനമെന്റിനെ അഭിസംബോധന ചെയ്ത മോദി ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നും ഭീകരവാദത്തിനെതിരെ യോജിച്ച പോരാട്ടം വേണമെന്നും ആഹ്വാനം ചെയ്തിരുന്നു.

മാലദ്വീപിന്റെ പരമോന്നത ബഹുമതിയായ 'റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍' പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. രണ്ടാം വട്ടം പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ വിദേശ പര്യടനമാണ് മാലദ്വീപ്, ശ്രീലങ്ക സന്ദര്‍ശനം. ഇന്ന് വൈകീട്ട് മോദി ശ്രീലങ്കയില്‍ നിന്ന് മടങ്ങും.


Next Story

RELATED STORIES

Share it