World

നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫായി ഇന്ത്യന്‍ വംശജ ഭവ്യ ലാല്‍

മസാച്യുസെറ്റ്‌സ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ന്യൂക്ലിയാര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്ത ബിരുദവും ടെക്‌നോളജി ആന്‍ഡ് പോളിസിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് ഭവ്യ. ജോര്‍ജ് വാഷിങ്ടണ്‍ യൂനിവേഴ്സ്റ്റിയില്‍നിന്ന് പബ്ലിക് പോളിസിയിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫായി ഇന്ത്യന്‍ വംശജ ഭവ്യ ലാല്‍
X

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ ഭവ്യ ലാലിനെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസിഡന്‍ഷ്യല്‍ ഏജന്‍സി അവലോകന ടീമിലെ അംഗവും ബിഡന്റെ ഭരണത്തിന്‍ കീഴില്‍ ഏജന്‍സിയുടെ പരിവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്തയാളായിരുന്നു ഭവ്യ ലാല്‍. 2005 മുതല്‍ 2020 വരെ എസ്ടിപിഐ (ഡിഫന്‍സ് അനലൈസ് സയന്‍സ് ആന്റ് ടെക്‌നോളജി പോളിസി ഇന്‍സ്റ്റിറ്റിയൂട്ട്) ഗവേഷണ സ്റ്റാഫ് അംഗമായി സേവനമനുഷ്ടിച്ച ഭവ്യ ലാലിന് എന്‍ജിനീയറിങ്, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയില്‍ വിപുലമായ അനുഭവപരിചയമുണ്ടെന്ന് നാസ പ്രസ്താവനയില്‍ വ്യക്തമാക്കി.

എസ്ടിപിഐയില്‍ എത്തുന്നതിന് മുമ്പ് ശാസ്ത്ര സാങ്കേതിക പോളിസി ഗവേഷണ കണ്‍സള്‍ട്ടിങ് സ്ഥാപനമായ സിഎസ്ടിപിഎസ് എല്‍എല്‍സി പ്രസിഡന്റായിരുന്നു ഭവ്യ. കേംബ്രിഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആഗോള പോളിസി ഗവേഷണ കണ്‍സള്‍ട്ടണ്‍സി സ്ഥാപനമായ എബിടി അസോസിയേറ്റിലെ സയന്‍സ് ആന്റ് ടെക്‌നോളജി പോളിസി പഠന കേന്ദ്രത്തിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് ഓഫിസ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി പോളിസി, നാഷനല്‍ സ്‌പേസ് കൗണ്‍സില്‍, കൂടാതെ നാസ, പ്രതിരോധ വകുപ്പ്, രഹസ്യാന്വേഷണ വിഭാഗം എന്നിവയുള്‍പ്പെടെയുള്ള ഫെഡറല്‍ ബഹിരാകാശ അധിഷ്ഠിത സംഘടനകള്‍ക്കായുള്ള ബഹിരാകാശ സാങ്കേതികവിദ്യ, തന്ത്രം, നയം എന്നിവയുടെ വിശകലനത്തിന് അവര്‍ നേതൃത്വം നല്‍കി.

നാഷനല്‍ അക്കാദമി ഓഫ് സയന്‍സ് കമ്മിറ്റികളില്‍ അധ്യക്ഷ, സഹ അധ്യക്ഷ പദവികളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. വാണിജ്യ വിദൂരസംവേദനം സംബന്ധിച്ച ദേശീയ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ ഫെഡറല്‍ ഉപദേശക സമിതിയില്‍ തുടര്‍ച്ചയായി രണ്ടുതവണ അംഗമായിട്ടുണ്ട്. മസാച്യുസെറ്റ്‌സ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ന്യൂക്ലിയാര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്ത ബിരുദവും ടെക്‌നോളജി ആന്‍ഡ് പോളിസിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് ഭവ്യ. ജോര്‍ജ് വാഷിങ്ടണ്‍ യൂനിവേഴ്സ്റ്റിയില്‍നിന്ന് പബ്ലിക് പോളിസിയിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it