World

അമേരിക്കയുടെ 29 ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്താനൊരുങ്ങി ഇന്ത്യ

അമേരിക്കയുടെ 29 ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്താനൊരുങ്ങി ഇന്ത്യ
X

വാഷിങ്ടൺ: യുഎസ്സിന്റെ 29 ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്താനൊരുങ്ങി ഇന്ത്യ. ഭക്ഷ്യവസ്തുക്കളായ ബദാം, വാള്‍നട്ട്, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കാണ് നികുതി വര്‍ധിപ്പിക്കുന്നത്. വര്‍ധിപ്പിച്ച നികുതി നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഡോണള്‍ഡ് ട്രംപ് അധിക്കാരത്തില്‍ വന്നശേഷം ലോക രാജ്യങ്ങളുടെ ഉല്‍പനങ്ങള്‍ക്ക് അമേരിക്ക അധിക നികുതി ചുമത്തിയിരുന്നു. കഴിഞ്ഞവര്‍ഷം അമേരിക്ക ഇന്ത്യയില്‍നിന്നുള്ള ഉരുക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനവും അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനവും നികുതി ചുമത്തിരുന്നു. ഇന്ത്യക്കിത് വ്യാപാരരംഗത്ത് കനത്ത തിരിച്ചടി നൽകിയിരുന്നു. അതേസമയം, സ്റ്റീല്‍ അലുമിനിയം ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ച അമേരിക്കന്‍ നടപടിക്കെതിരെ ഇന്ത്യ നല്‍കിയ പരാതി ലോക വ്യാപാര സംഘടനയുടെ പരിഗണനയിലുണ്ട്. യുഎസിന്റെ നടപടിമൂലം ഇന്ത്യക്ക് 16746.84 കോടി രൂപയുടെ അധിക കയറ്റുമതിച്ചെലവാണ് ഉണ്ടായത്.

അമേരിക്കന്‍ പേപ്പര്‍ ഉൽപന്നങ്ങളും ഹാര്‍ളി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകളും പോലുള്ള അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ അനാവശ്യ നികുതി ഏര്‍പ്പെടുത്തുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇത്തരം നിലപാടുകള്‍ മൂലം ഇന്ത്യ, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കോടിക്കണക്കിന് ഡോളറുകളാണ് അമേരിക്കയ്ക്ക് നഷ്ടമാക്കുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഇങ്ങനെ അമേരിക്കയെ കൊള്ളയടിക്കുകയാണെന്നും ട്രംപ് വിമര്‍ശിച്ചു. ഇതിന് മറുപടിയായാണ് അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. തീരുമാനം നടപ്പിലാക്കുന്നതോടെ 1513.84 കോടിരൂപയുടെ അധിക നികുതി ഇന്ത്യക്ക് ലഭിക്കും.


Next Story

RELATED STORIES

Share it