World

ഇസ്രായേല്‍ വ്യോമാക്രമണം; ഹൂത്തി പ്രധാനമന്ത്രിയും മന്ത്രിമാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു

ഇസ്രായേല്‍ വ്യോമാക്രമണം; ഹൂത്തി പ്രധാനമന്ത്രിയും മന്ത്രിമാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു
X

സന്‍ആ: ഓഗസ്റ്റ് 28-ന് യെമന്റെ തലസ്ഥാനമായ സന്‍ആയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹൂത്തി നിയന്ത്രിത സര്‍ക്കാരിന്റെ പ്രധാനമന്ത്രി അഹ്‌മദ് ഗാലിബ് അല്‍-റഹ്വിയും നിരവധി മന്ത്രിമാരും കൊല്ലപ്പെട്ടതായി ഹൂത്തികള്‍ ശനിയാഴ്ച സ്ഥിരീകരിച്ചു. ഹൂത്തി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രകടനം വിലയിരുത്താന്‍ നടത്തിയ ശില്‍പശാലയ്ക്കിടെ, സന്‍ആയിലെ ബൈത് ബൗസ് പ്രദേശത്തെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് ആക്രമണം നടന്നത്.


ആക്രമണത്തില്‍ രണ്ട് ഉപപ്രധാനമന്ത്രിമാര്‍, വിദ്യാഭ്യാസ മന്ത്രി, വാര്‍ത്താവിനിമയ മന്ത്രി, ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി എന്നിവര്‍ കൊല്ലപ്പെട്ടതായി യെമനിലെ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ചില മന്ത്രിമാര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്, ഇവര്‍ ചികില്‍സയിലാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ തുടര്‍പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ഇടക്കാല ഗവണ്‍മെന്റ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഗസയിലെ ഫലസ്തീന്‍ ജനതയെ പിന്തുണച്ച് ഇസ്രായിലിനെതിരായ ഏറ്റുമുട്ടല്‍ തുടരുമെന്നും ഹൂത്തി പ്രസ്താവനയില്‍ വ്യക്തമാക്കി.

ആക്രമണ ദിവസം, തങ്ങളുടെ നേതാക്കളാരും കൊല്ലപ്പെട്ടിട്ടില്ലെന്നും ഇസ്രായേലിന്റെ ആക്രമണം പരാജയമാണെന്നും ഹൂത്തികള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും മരണം സ്ഥിരീകരിച്ചു. 2023 ഒക്ടോബര്‍ 7-ന് ഗസ യുദ്ധം തുടങ്ങിയതിന് ശേഷം, ഹൂത്തികള്‍ ഇസ്രായിലിനെതിരെ ഡസന്‍ കണക്കിന് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചിട്ടുണ്ട്. ഇസ്രായിലുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വാണിജ്യ കപ്പലുകള്‍ക്കെതിരെയും ആവര്‍ത്തിച്ച് ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.



Next Story

RELATED STORIES

Share it