World

ഹോളിവുഡ് താരം മൈക്കിള്‍ മാഡ്‌സെന്‍ അന്തരിച്ചു

ഹോളിവുഡ് താരം മൈക്കിള്‍ മാഡ്‌സെന്‍ അന്തരിച്ചു
X

വാഷിങ്ടണ്‍: പ്രശസ്ത ഹോളിവുഡ് താരം മൈക്കിള്‍ മാഡ്‌സെന്‍ (67) അന്തരിച്ചു. ക്വന്റിന്‍ ടരന്റിനോയുടെ റിസര്‍വോയര്‍ ഡോഗ്‌സ്, കില്‍ ബില്‍, ദ ഹേറ്റ്ഫുള്‍ എയ്റ്റ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനും ലോകമെമ്പാടും ആരാധകരെ നേടിയ താരമാണ് മാഡ്‌സെന്‍. കാലിഫോര്‍ണിയയിലെ മാലിബുവിലുള്ള വസതയില്‍ വ്യാഴാഴ്ച രാത്രിയോടെ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഹൃദയഘാതമാണ് മരണകാരണമെന്നും, മരണത്തില്‍ ദുരൂഹതയില്ലെന്ന് ലോസ് ആഞ്ജിലിസ് കൗണ്ടി ഷെരീഫ്സ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. 1980 മുതല്‍ ഹോളിവുഡ് ചിത്രങ്ങളില്‍ സജീവമായ മൈക്കല്‍ മാഡ്സന്‍ 1983ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ ചിത്രം 'വാര്‍ ഗെയിംസി'ലൂടൊണ് സിനിമാ ജീവിതം തുടങ്ങുന്നത്. ടരന്റീനോ സിനിമകളിലെ പ്രധാന സാന്നിധ്യമായിരുന്നു മാഡ്‌സെന്‍. സിന്‍ സിറ്റി, ഡൈ അനദര്‍ ഡേ, ഡോണി ബ്രാസ്‌കോ, ഫ്രീ വില്ലി, ദ് ഡോര്‍സ്, വാര്‍ ഗെയിംസ്, ദ് ഹേറ്റ്ഫുള്‍ ഏയ്റ്റ്, വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അഭിനയിച്ചു.

1992 ല്‍ റിലീസ് ചെയ്ത 'റിസര്‍വോയെര്‍ ഡോഗ്സ്' ആണ് മാഡ്‌സെന്റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്. കില്‍ ബില്ലിന്റെ രണ്ടുഭാഗങ്ങളിലും താരം വേഷമിട്ടു. ഇതിനോടകം 300 ഓളം ചിത്രങ്ങളില്‍ അഭിനയിച്ച മാഡ്സന്‍, 2024ല്‍ പുറത്തിറങ്ങിയ മാക്‌സ് ഡാഗന്‍ എന്ന സിനിമയിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.

2022-ല്‍ മകന്റെ ആത്മഹത്യചെയ്തതിനു പിന്നാലെ മാഡ്സന്‍, കടുത്ത വിഷാദത്തിലേക്കും ലഹരിക്ക് അടിമയാവുകയായിരുന്നു. മുന്‍ ഭാര്യ ഡിയാനയുടെ ഗാര്‍ഹിക പീഡനപരാതിയില്‍ മാഡ്സനെ അറസ്റ്റുചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. 2024-ല്‍ ഭാര്യ ഡിയാനയുമായി വേര്‍പിരിഞ്ഞു.






Next Story

RELATED STORIES

Share it