World

'ഐ ആം വുമണ്‍' ഗായിക ഹെലന്‍ റെഡ്ഡി അന്തരിച്ചു

ഐ ആം വുമണ്‍ ഗായിക ഹെലന്‍ റെഡ്ഡി അന്തരിച്ചു
X

ലോസ് ആഞ്ചലസ്: 'ഐ ആം വുമണ്‍' എന്ന ഗാനത്തിലൂടെ പ്രശസ്തയായ ആസ്‌ത്രേലിയന്‍- അമേരിക്കന്‍ ഗായികയും ആക്ടിവിസ്റ്റുമായ ഹെലന്‍ റെഡ്ഡി (78) അന്തരിച്ചു. മക്കളായ ട്രാസിയും ജോര്‍ദാനും ഫെയ്‌സ്ബുക്കിലൂടെയാണ് ഹെലന്റെ മരണവാര്‍ത്ത അറിയിച്ചത്. ങ്ങളുടെ പ്രിയപ്പെട്ട അമ്മയുടെ മരണത്തെക്കുറിച്ച് വളരെ സങ്കടത്തോടെ അറിയിക്കുന്നു. അവള്‍ അത്ഭുതപ്പെടുത്തുന്ന അമ്മയും മുത്തശ്ശിയും നല്ലൊരു സ്ത്രീയുമായിരുന്നു. ഞങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുന്നു.

എന്നാല്‍, അവരുടെ ശബ്ദം എന്നെന്നേക്കുമായി നിലനില്‍ക്കുമെന്ന അറിവില്‍ ഞങ്ങള്‍ ആശ്വസിക്കുന്നു- ഇരുവരും കുറിച്ചു. 1970 കളില്‍ സ്ത്രീപക്ഷപ്രസ്ഥാനങ്ങളുടെ അനൗദ്യോഗികഗാനമായിരുന്നു 'ഐ ആം വുമണ്‍'. 971ല്‍ പുറത്തിറങ്ങിയ 'ഐ ഡോണ്ട് നോ ഹൗ ടു ലവ് ഹിം' എന്ന പാട്ടാണ് ആദ്യ ഹിറ്റ്. പത്തുവര്‍ഷത്തോളം ഹിറ്റ് ചാര്‍ട്ടില്‍ ഈ ഗാനം സ്ഥാനം പിടിച്ചു. 1973ല്‍ 'ഐ ആം വുമണ്‍' ഹെലന് ഗ്രാമി അവാര്‍ഡ് നേടിക്കൊടുത്തു. ഹെലന്റെ ജീവിതം ചിത്രീകരിച്ച 'ഐ ആം എ വുമണ്‍' പുറത്തിറങ്ങി മൂന്നാഴ്ചയ്ക്കുശേഷമാണ് അവര്‍ വിടവാങ്ങിയത്. കൊവിഡിനെത്തുടര്‍ന്നാണ് റിലീസ് വൈകിയത്.

Next Story

RELATED STORIES

Share it