കൊടുംചൂടില്‍ അനുഗ്രഹവര്‍ഷം; അറഫയില്‍ ശക്തമായ മഴ(വീഡിയോ കാണാം)

ചൂടിന് നേരിയ ശമനുണ്ടാക്കാന്‍ മഴ സഹായകമായി. മിനയിലും മുസ്ദലിഫയിലും ഹറം പരിസരത്തും മഴ ലഭിച്ചു. കൊടും ചൂടില്‍ അനുഗ്രഹമായി ഹാജിമാര്‍ മഴയെ വരവേറ്റു.

കൊടുംചൂടില്‍ അനുഗ്രഹവര്‍ഷം; അറഫയില്‍ ശക്തമായ മഴ(വീഡിയോ കാണാം)

മക്ക: വിശുദ്ധ ഹജ്ജിനായി തീര്‍ഥാടക ലക്ഷങ്ങള്‍ സംഗമിച്ച അറഫയില്‍ അപ്രതീക്ഷിത മഴ. അരമണിക്കൂറോളമാണ് ശക്തമായ മഴ പെയ്തത്. അതിന് ശേഷവും ചാറ്റല്‍ മഴ തുടരുന്നതായാണ് റിപോര്‍ട്ട്. കൊടും ചൂട് അനുഭവപ്പെടുന്ന സൗദി അറേബ്യയില്‍ രാവിലെ തീര്‍ഥാടകര്‍ സംഗമിക്കുന്ന സമയത്തും നല്ല ചൂടായിരുന്നു.


ഉച്ചയ്ക്ക് 2.30വരെ നല്ല ചൂടും ഹ്യുമിഡിറ്റിയും അനുഭവപ്പെട്ട പ്രദേശത്ത് പൊടുന്നനെയാണ് മേഘങ്ങള്‍ ഉരുണ്ടുകൂടിയത്. മിനിറ്റുകള്‍ക്കകം തന്നെ കനത്ത മഴ ആരംഭിച്ചു. ഒപ്പം ഇടിമിന്നലും ഉണ്ടായിരുന്നു. പലരും മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ സുരക്ഷിത സ്ഥാനത്തേക്കു മാറിയെങ്കിലും ഒരുവലിയ വിഭാഗം ഹാജിമാര്‍ മഴ ആസ്വദിച്ചു. ചൂടിന് നേരിയ ശമനുണ്ടാക്കാന്‍ മഴ സഹായകമായി. മിനയിലും മുസ്ദലിഫയിലും ഹറം പരിസരത്തും മഴ ലഭിച്ചു.

കൊടും ചൂടില്‍ അനുഗ്രഹമായി ഹാജിമാര്‍ മഴയെ വരവേറ്റു. ഈ സമയം പ്രാര്‍ഥനയ്ക്കുത്തരം കിട്ടുന്ന വേളയെന്ന നിലയില്‍ ഹാജിമാരും വൊളന്റിയര്‍മാരും പ്രാര്‍ഥയില്‍ മുഴുകി.

RELATED STORIES

Share it
Top