World

മീടു കേസില്‍ ജയിലിലായ ഹാര്‍വി വെയ്ന്‍സ്റ്റീനും കൊറോണ സ്ഥിരീകരിച്ചു

വെയ്ന്‍സ്റ്റീനെതിരെ ഉയര്‍ന്ന പരാതികളിലൂടെയാണു ലോകത്തു 'മീടൂ' പ്രസ്ഥാനം കത്തിപ്പടര്‍ന്നത്. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഹാര്‍വി വെയ്ന്‍സ്‌റ്റൈനിനെതിരേ ആഞ്ജലീന ജോളി, ഗിനത്ത് പാള്‍ട്രൊ തുടങ്ങിയ ഹോളിവുഡ് നടിമാരും മോഡലുകളും ഉള്‍പ്പെടെ 90 ലധികം വനിതകള്‍ ഇയാക്കെതിരേ പരാതിപ്പെട്ടിരുന്നു.

മീടു കേസില്‍ ജയിലിലായ ഹാര്‍വി വെയ്ന്‍സ്റ്റീനും കൊറോണ സ്ഥിരീകരിച്ചു
X

വാഷിംഗ്ടണ്‍: മീടു കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു ജയിലിലായ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനും(68) കൊറോണ സ്ഥിരീകരിച്ചു. ജയില്‍ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വെയ്ന്‍സ്റ്റീനെ വെന്‍ഡെ കറക്ഷണല്‍ ഫസിലിറ്റിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്കു മാറ്റിയതായി ന്യുയോര്‍ക്ക് കറക്ഷണല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മൈക്കിള്‍ പവേഴ്‌സും പോലിസ് ബെനവലന്റ് അസോസിയേഷനും വ്യക്തമാക്കി. ഇന്നലെയാണ് വെയ്ന്‍സ്റ്റീന് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഹാര്‍വി വെയ്ന്‍സ്‌റ്റൈന്റെ വക്താക്കള്‍ ഈ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

മീടു ആരോപണത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് വെയ്ന്‍സ്റ്റീന് 23 വര്‍ഷം തടവാണ് ശിക്ഷ വിധിച്ചത്. പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ആയിരുന്ന മിമി ഹാലേയിയെ 2006ലും പുതുമുഖനടിയായ ജെസിക്ക മാനിനെ 2013ലും പീഡിപ്പിച്ചെന്ന കേസിലാണു ശിക്ഷ വിധിച്ചത്.

വെയ്ന്‍സ്റ്റീനെതിരെ ഉയര്‍ന്ന പരാതികളിലൂടെയാണു ലോകത്തു 'മീടൂ' പ്രസ്ഥാനം കത്തിപ്പടര്‍ന്നത്. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഹാര്‍വി വെയ്ന്‍സ്‌റ്റൈനിനെതിരേ ആഞ്ജലീന ജോളി, ഗിനത്ത് പാള്‍ട്രൊ തുടങ്ങിയ ഹോളിവുഡ് നടിമാരും മോഡലുകളും ഉള്‍പ്പെടെ 90 ലധികം വനിതകള്‍ ഇയാക്കെതിരേ പരാതിപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it