World

ഹമാസ് പോരാളികള്‍ ഇസ്രായേലില്‍ തുടരുന്നു; 73 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു

ഹമാസ് പോരാളികള്‍ ഇസ്രായേലില്‍ തുടരുന്നു; 73 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
X

ടെല്‍ അവീവ്: സൈനിക നടപടി ശക്തമായി തുടരുമ്പോഴും സ്വന്തം ഭൂപ്രദേശത്തുനിന്ന് ഹമാസ് പോരാളികളെ പൂര്‍ണ്ണമായും ഒഴിപ്പിക്കാന്‍ സാധിക്കാതെ ഇസ്രായേല്‍. ഗസ മുനമ്പിന് സമീപം എട്ടോളം പ്രദേശങ്ങളില്‍ ഇസ്രായേലി സേന ഹമാസുമായി പോരാട്ടം തുടരുകയാണ് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സസ് അറിയിച്ചു. വളരെയധികം പേരെ വധിച്ചെങ്കിലും ഇനിയും ഒരുപാടുപേര്‍ വീടുകളിലും മറ്റും ഒളിച്ചിരിക്കുന്നതായാണ് കരുതുന്നത്.

ഗസയില്‍ 1,000ത്തിലേറെ ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തി. ഗസ അതിര്‍ത്തി വഴി കൂടുതല്‍ ഹമാസ് പോരാളികള്‍ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ട്. ഇവരുമായും പോരാട്ടം തുടരുകയാണെന്നും ഐ.ഡി.എഫ്. അറിയിച്ചു. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തെത്തുടര്‍ന്ന് ഇസ്രായേലിന്റെ പ്രതിരോധമാര്‍ഗങ്ങള്‍ തകര്‍ന്നതാണ് നുഴഞ്ഞുകയറ്റം തടയാന്‍ കഴിയാത്തതരത്തില്‍ രൂക്ഷമാക്കിയത്.

അതേസമയം, ഹമാസുമായുള്ള സംഘര്‍ഷത്തില്‍ കൊലപ്പെട്ട 73 സൈനികരുടെ വിവരങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) . പുറത്തുവിട്ടു. കൊല്ലപ്പെട്ട 34 പോലിസുകാരുടെ വിവരങ്ങള്‍ ഇസ്രായേല്‍ പോലീസും പുറത്തുവിട്ടിട്ടുണ്ട്. വനിതാ സൈനികര്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങളാണ് ഐ.ഡി.എഫ്. പുറത്തുവിട്ടത്. അതേസമയം എത്ര സൈനികര്‍ ഇതുവരെ കൊല്ലപ്പെട്ടുവെന്ന പൂര്‍ണ്ണമായി ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇസ്രായേലില്‍നിന്ന് പിടിച്ചുകൊണ്ടുപോയ സൈനികര്‍ ഗസയില്‍ ബന്ദികളായി തുടരുന്നുമുണ്ട്.





Next Story

RELATED STORIES

Share it