World

സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ളവരുടെ പ്രാഥമിക പട്ടിക കേന്ദ്രത്തിനു ലഭിച്ചു

ഇന്ത്യയുമായുള്ള പുതിയ വിവര കൈമാറ്റ കരാറിന്റെ ഭാഗമായാണ് പട്ടിക ലഭിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ടിഎ) ആണ് സാമ്പത്തിക നിക്ഷേപങ്ങളുള്ള അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ കരാര്‍(എഇഒഐ) പ്രകാരം കൈമാറിയത്.

സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ളവരുടെ പ്രാഥമിക പട്ടിക കേന്ദ്രത്തിനു ലഭിച്ചു
X

ന്യൂഡല്‍ഹി: സ്വിസ് ബാങ്കില്‍ നിക്ഷേപുള്ള ഇന്ത്യന്‍ പൗരന്‍മാരുടെ ആദ്യ പട്ടിക കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു. ഇന്ത്യയുമായുള്ള പുതിയ വിവര കൈമാറ്റ കരാറിന്റെ ഭാഗമായാണ് പട്ടിക ലഭിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ടിഎ) ആണ് സാമ്പത്തിക നിക്ഷേപങ്ങളുള്ള അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ കരാര്‍(എഇഒഐ) പ്രകാരം കൈമാറിയത്.

ഇന്ത്യ ഉള്‍പ്പെടെ 75 രാജ്യങ്ങള്‍ക്കാണ് വിവരങ്ങള്‍ നല്‍കിയത്. എഇഒഐ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ആദ്യമായാണ് ഇന്ത്യക്ക് വിവരങ്ങള്‍ ലഭിക്കുന്നത്. നിലവില്‍ സജീവമായിരിക്കുന്നതും 2018 ന് ശേഷം പ്രവര്‍ത്തിക്കാത്തതുമായ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇന്ത്യക്കു കൈമാറിയവയിലുണ്ട്. അടുത്ത പട്ടിക 2020 സപ്തംബറില്‍ കൈമാറുമെന്നും എഫ്ടിഎ വക്താവ് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, കര്‍ശനമായ രഹസ്യസ്വഭാവത്തോടെയാണ് വിവര കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. പങ്കുവച്ച അക്കൗണ്ടുകളുടെ എണ്ണത്തെക്കുറിച്ചോ സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ ഇടപാടുകാരുമായി ബന്ധപ്പെട്ട സാമ്പത്തിക ആസ്തികളെകുറിച്ചോ വെളിപ്പെടുത്താന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ച എഫ്ടിഎ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു. അതേസമയം, ഇന്ത്യക്കാരുടെ പേരിലുള്ള ഔദ്യോഗിക അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമാണ് പങ്കുവച്ചിട്ടുള്ളത്. ഇതില്‍ ബിസിനസിനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന യഥാര്‍ത്ഥ അക്കൗണ്ടുകള്‍ സംബന്ധിച്ച വിരങ്ങളും ഉള്‍പ്പെട്ടേക്കാമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

Next Story

RELATED STORIES

Share it