World

അഫ്ഗാന്‍ പ്രസിഡന്റായി വീണ്ടും അഷ്‌റഫ് ഗനി

2019 ഒക്ടോബര്‍ 19നായിരുന്നു തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കേണ്ടിയിരുന്നത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളും പരാതികളും കാരണം നീണ്ടുപോവുകയായിരുന്നു.

അഫ്ഗാന്‍ പ്രസിഡന്റായി വീണ്ടും അഷ്‌റഫ് ഗനി
X

കാബൂള്‍: അഫ്ഗാനിസ്താന്‍ പ്രസിഡന്റായി അഷ്‌റഫ് ഗനി വീണ്ടും തിരഞ്ഞടുക്കപെട്ടു. വോട്ടെടുപ്പ് കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. 50.64 ശതമാനം വോട്ട് നേടിയാണ് ഗനി തിരഞ്ഞെടുക്കപ്പെട്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടിംഗില്‍ ക്രമക്കേടു നടന്നെന്നാരോപിച്ച് ഗനിയുടെ മുഖ്യ എതിരാളി അബദുല്ല റീ കൗണ്ടിങ് ആവശ്യപ്പെട്ടതാണ് ഫലപ്രഖ്യാപനം വൈകാന്‍ കാരണം.

2019 സെപ്തംബര്‍ 28നാണ് തിരഞ്ഞെടുപ്പ് നടന്നത്. എതിര്‍ സ്ഥാനാര്‍ഥിയായ അബ്ദുല്ല അബ്ദുല്ല 39 ശതമാനം വോട്ട് നേടി. ജയം അവകാശപ്പെട്ട അബ്ദുല്ല സമാന്തര സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പറഞ്ഞു. മൂന്ന് ലക്ഷം വോട്ടുകളുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഒക്ടോബര്‍ 19നായിരുന്നു തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കേണ്ടിയിരുന്നത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളും പരാതികളും കാരണം നീണ്ടുപോവുകയായിരുന്നു. ഡിസംബറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രാഥമിക ഫലപ്രഖ്യാപനം നടത്തിയിരുന്നു. അതില്‍ ഗനി നേരിട ഭൂരിപക്ഷം നേടിയരുന്നു. എന്നാല്‍ ക്രമക്കേട് ആരോപിച്ച അബ്ദുല്ല പുനപ്പരിശോധന ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അബ്ദുല്ലയുടെ ആരോപണങ്ങള്‍ ഗനി തള്ളി.

2014ലും തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി ഗനിയും അബ്ദുല്ലയും തമ്മില്‍ ഏറെക്കാലം തര്‍ക്കമുണ്ടായിരുന്നു. ഇത് രാജ്യത്ത് ഏറെക്കാലം അനിശ്ചിതത്വവുമുണ്ടാക്കിരുന്നു.


Next Story

RELATED STORIES

Share it