World

ഇന്ത്യയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളിലെ യാത്രക്കാര്‍ക്കുള്ള വിലക്ക് നീക്കി ജര്‍മനി

ഇന്ത്യയ്ക്ക് പുറമെ യുകെ, നേപ്പാള്‍, റഷ്യ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കുള്ള വിലക്കാണ് പിന്‍വലിച്ചത്. ഈ രാജ്യങ്ങളെ പട്ടിക മാറ്റി തരംതിരിച്ചതായി ദി റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (ആര്‍കെഐ) വ്യക്തമാക്കി. ജര്‍മനിയിലെ താമസക്കാരോ പൗരന്‍മാരോ അല്ലാത്തവര്‍ക്കും രാജ്യത്തേയ്ക്ക് കടക്കാനുള്ള തടസ്സങ്ങള്‍ ഇതോടെ ഇല്ലാതാവും.

ഇന്ത്യയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളിലെ യാത്രക്കാര്‍ക്കുള്ള വിലക്ക് നീക്കി ജര്‍മനി
X

ബെര്‍ലിന്‍: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജര്‍മനി നീക്കി. ഇന്ത്യയ്ക്ക് പുറമെ യുകെ, നേപ്പാള്‍, റഷ്യ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കുള്ള വിലക്കാണ് പിന്‍വലിച്ചത്. ഈ രാജ്യങ്ങളെ പട്ടിക മാറ്റി തരംതിരിച്ചതായി ദി റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (ആര്‍കെഐ) വ്യക്തമാക്കി. ജര്‍മനിയിലെ താമസക്കാരോ പൗരന്‍മാരോ അല്ലാത്തവര്‍ക്കും രാജ്യത്തേയ്ക്ക് കടക്കാനുള്ള തടസ്സങ്ങള്‍ ഇതോടെ ഇല്ലാതാവും.

അതേസമയം, ക്വാറന്റൈനും കൊവിഡ് ടെസ്റ്റും അടക്കമുള്ള നിബന്ധനകളില്‍ യാതൊരു ഇളവും ജര്‍മനി അനുവദിച്ചിട്ടില്ല. പരിശോധന നിയമങ്ങളും ക്വാറന്റൈന്‍ വ്യവസ്ഥകളും പാലിക്കുന്ന ആര്‍ക്കും പ്രവേശനം അനുവദിക്കുമെന്ന് ജര്‍മന്‍ ആരോഗ്യ ഏജന്‍സി അറിയിച്ചു. കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ മറ്റ് രാജ്യങ്ങളില്‍ കണ്ടെത്തിയതോടെയാണ് ജര്‍മനി യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍, ഡെല്‍റ്റ വകഭേദം ജര്‍മനിയിലും അതിവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. അതിനാല്‍, മറ്റ് രാജ്യക്കാര്‍ക്കുള്ള യാത്രാവിലക്ക് എടുത്തുകളയുമെന്നും ആരോഗ്യമന്ത്രി ജെന്‍സ് സ്ഫാന്‍ വ്യക്തമാക്കിയിരുന്നു.

ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിക്കുന്ന ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ജര്‍മനിയുടെ യാത്രാ വിലക്ക് നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റയുടെ വ്യാപനവും വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് നിര്‍ദേശിക്കുന്ന ഗവേഷണങ്ങളും കണക്കിലെടുക്കുമ്പോള്‍ 'അടുത്ത കുറച്ച് ദിവസങ്ങളില്‍ സ്ഥിതിഗതികള്‍ ഞങ്ങള്‍ പരിശോധിക്കും',- സ്പാന്‍ പറഞ്ഞു.

വെള്ളിയാഴ്ച ലണ്ടന്‍ സന്ദര്‍ശന വേളയില്‍ ബ്രിട്ടനില്‍നിന്നുള്ള യാത്രക്കാരോടുള്ള ജര്‍മനിയുടെ നിലപാടില്‍ മയമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലും സൂചന നല്‍കി. ഡെല്‍റ്റ കേസുകള്‍ കൂടുതലായി കണ്ടെത്തിയ ബ്രിട്ടനില്‍നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ദൈര്‍ഘ്യമേറിയ ക്വാറന്റൈന്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കഴിഞ്ഞമാസം മെര്‍ക്കല്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 212 പുതിയ കേസുകളാണ് ജര്‍മനിയില്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏഴുദിവസത്തിനുള്ളില്‍ ഒരുലക്ഷം ആളുകള്‍ക്ക് വൈറസ് ബാധിച്ചു. അഞ്ചുപേര്‍ക്ക് വൈറസിന്റെ പുതിയ വകഭേദം റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it