World

ഫ്‌ളോറിഡയിലെ യൂടേണ്‍ അപകടം: 'ഹര്‍ജീന്ദര്‍ അനധികൃത ഏലിയന്‍', ജാമ്യം നിഷേധിച്ച് കോടതി

ഫ്‌ളോറിഡയിലെ യൂടേണ്‍ അപകടം: ഹര്‍ജീന്ദര്‍ അനധികൃത ഏലിയന്‍, ജാമ്യം നിഷേധിച്ച് കോടതി
X

ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തില്‍ ഇന്ത്യന്‍ വംശജനായ ട്രക്ക് ഡ്രൈവര്‍ക്ക് ജാമ്യം നിഷേധിച്ചു. ഇന്ത്യന്‍ വംശജനായ ട്രക്ക് ഡ്രൈവര്‍ ഹര്‍ജീന്ദര്‍ സിങ്ങിന്റെ ശനിയാഴ്ച ജാമ്യം നിഷേധിച്ചതായി വിദേശമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 28കാരനായ ഹര്‍ജീന്ദര്‍ സിങ്ങിനെതിരെ മൂന്ന് കുറ്റങ്ങള്‍ ചുമത്തി. ഓഗസ്റ്റ് 12ന് ഫ്‌ളോറിഡ ഹൈവേയിലായിരുന്നു ദാരുണമായ സംഭവം. ഹര്‍ജീന്ദര്‍ സിങ് ഓടിച്ച ട്രക്ക് ഗതാഗത നിയമം ലംഘിച്ച് അശ്രദ്ധവുമായി നടത്തിയ യൂടേണ്‍ ആണ് മൂന്ന് പേരുടെ ജീവനെടുത്തത്. രൂക്ഷമായ ഭാഷയിലാണ് കോടതി ഹര്‍ജീന്ദര്‍ സിങ്ങിനെ വിമര്‍ശിച്ചത്. സിങ് ഒരു ഏലിയന്‍ ആണെന്നായിരുന്നു സെന്റ് ലൂസി കൗണ്ടി ജഡ്ജി ലോറന്‍ സ്വീറ്റ് കോടതിയില്‍ പരാമര്‍ശം നടത്തിയതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യുഎസില്‍ നിയമവിരുദ്ധമായി യുഎസില്‍ താമസിക്കുന്നവരെ വിളിക്കുന്ന പേരാണ് ഏലിയന്‍ (അന്യഗ്രഹ ജീവി).

അപകടത്തിന് പിന്നാലെ കാലിഫോര്‍ണിയയിലെ സ്റ്റോക്ക്ടണില്‍ വെച്ച് സിങ്ങിനെ പോലിസ് അറസ്റ്റ് ചെയ്യുകയും ഫ്‌ലോറിഡയിലേക്ക് എത്തിക്കുകയും ചെയ്തു. 2018ല്‍ ഹര്‍ജീന്ദര്‍ സിങ് നിയമവിരുദ്ധമായി യുഎസിലേക്ക് കടക്കുകയും അനധികൃതമായി താമസിക്കുകയുമായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കാലിഫോര്‍ണിയയില്‍ നിന്ന് ഒരു കൊമേഴ്സ്യല്‍ ഡ്രൈവിങ് ലൈസന്‍സ് നേടുകയും ചെയ്തു.

കാലിഫോര്‍ണിയയില്‍ 2013ല്‍ പാസാക്കിയ ഒരു നിയമപ്രകാരം താമസക്കാര്‍ക്ക് അവരുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് പരിഗണിക്കാതെ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാന്‍ സാധിക്കും. ഈ ആനുകൂല്യം മുതലെടുത്താണ് ഹര്‍ജീന്ദര്‍ സിങ് ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയത്. ഈ സംഭവത്തിന് പിന്നാലെ വാണിജ്യ ട്രക്ക് ഡ്രൈവര്‍ വര്‍ക്ക് വിസ നല്‍കുന്നത് യുഎസ് നിര്‍ത്തിവച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ആണ് ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തിയത്.




Next Story

RELATED STORIES

Share it