- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാങ്കോക്കില്‍ തടഞ്ഞുവെച്ച സൗദി യുവതിക്ക് യുഎന്‍ അഭയാര്‍ത്ഥി സ്റ്റാറ്റസ് അനുവദിച്ചു
കുടുംബത്തില്‍നിന്നും നേരിടേണ്ടിവന്ന ശാരീരികവും മാനസികവുമായ പീഡനത്തില്‍നിന്ന് രക്ഷപ്പെടുന്നതിനായാണ് നാട് വിടാന്‍ തീരുമാനിച്ചതെന്ന് റഹാഫ് വ്യക്തമാക്കി. തായ്‌ലന്‍ഡ് ഇമിഗ്രേഷന്‍ അധികൃതര്‍ തന്നെ സ്വദേശത്തേക്ക് മടക്കി അയച്ചാല്‍ താന്‍ കൊല്ലപ്പെടുമെന്നും റഹാഫ് പറഞ്ഞു.

ബാങ്കോക്ക്: ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബാങ്കോക്ക് വിമാനത്താവളത്തില്‍ തടഞ്ഞുവച്ച സൗദി യുവതിക്ക് അഭയാര്‍ത്ഥി സ്റ്റാറ്റസ് അനുവദിച്ചതായി യുഎന്‍ അധികൃതര്‍ അറിയിച്ചു. റഹാഫ് മുഹമ്മദ് എം അല്‍ക്വുനന് എന്ന പതിനെട്ടുകാരിക്കാണ് യുഎന്‍ അഭയാര്‍ത്ഥി സ്റ്റാറ്റസ് അനുവദിച്ചത്. കുടുംബത്തില്‍നിന്നും നേരിടേണ്ടിവന്ന ശാരീരികവും മാനസികവുമായ പീഡനത്തില്‍നിന്ന് രക്ഷപ്പെടുന്നതിനായാണ് നാട് വിടാന്‍ തീരുമാനിച്ചതെന്ന് റഹാഫ് വ്യക്തമാക്കി. തായ്‌ലന്‍ഡ് ഇമിഗ്രേഷന്‍ അധികൃതര്‍ തന്നെ സ്വദേശത്തേക്ക് മടക്കി അയച്ചാല്‍ താന്‍ കൊല്ലപ്പെടുമെന്നും റഹാഫ് പറഞ്ഞു. ബാങ്കോക്കിലെ സുവര്‍ണഭൂമി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സൗദി, കുവൈത്ത് അധികൃതര്‍ തടഞ്ഞുവെക്കുകയും തന്റെ യാത്ര സംബന്ധമായ രേഖകള്‍ ബലമായി പിടിച്ചെടുക്കുകയും ചെയ്തു. അനുവാദമില്ലാതെയാണ് യാത്ര ചെയ്യുന്നതെന്ന് പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരുടെ നടപടിയെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
'രക്ഷിതാക്കള്‍ വളരെ കര്‍ക്കശ സ്വഭാവമുള്ളവരാണ്. മുടി മുറിച്ചതിന്റെ പേരില്‍ അവര്‍ ആറുമാസം തന്നെ മുറിയില്‍ പൂട്ടിയിട്ടിരുന്നു. സൗദിയിലേക്ക് തിരിച്ച് പോകുകയാണെങ്കില്‍ ജയില്‍ ശിക്ഷ ഉറപ്പാണ്. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയാല്‍ അവര്‍ എന്നെ കൊന്നുകളയുമെന്ന കാര്യത്തില്‍ തനിക്ക് 100 ശതമാനം ഉറപ്പുണ്ട്. തനിക്ക് പേടിയാണെന്നും പ്രതീക്ഷയൊക്കെ നശിച്ചിരിക്കുകയാണ്' റഹാഫ് ട്വിറ്ററില്‍ കുറിച്ചു.
റഹാഫിന്റെയും സുഹൃത്തുക്കളുടേയും ട്വീറ്റുകള്‍ ലോക ശ്രദ്ധയാകര്‍ശിച്ചതോടെയാണ് സുരക്ഷയൊരുക്കാന്‍ യുഎന്‍ തയ്യാറായത്. തുടര്‍ന്ന് യുഎന്‍ ഹൈ കമ്മീഷണറുടെ സംരക്ഷണയില്‍ തൈലന്‍ഡില്‍ തന്നെ തങ്ങാന്‍ റഹാഫിന് അനുമതി നല്‍കുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















