അല്‍അഖ്‌സ മസ്ജിദിനു സമീപം തീപിടുത്തം

X
JSR17 April 2019 5:25 PM GMT
ജറുസലേം: അല്‍അഖ്‌സ മസ്ജിദിനു സമീപത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കേന്ദ്രത്തില്‍ തീപിടുത്തം. പാരീസിലെ പ്രശസ്തമായ നോത്രദാം കത്തീഡ്രലില്‍ തീപിടുത്തമുണ്ടായ തിങ്കളാഴ്ച അതേസമയത്തായിരുന്നു അല്‍അഖ്‌സ മസ്ജിദിനു സമീപവും തീപിടുത്തമുണ്ടായത്. തീ കത്തിത്തുടങ്ങുമ്പോഴേക്കും ശ്രദ്ധയില്‍ പെട്ടതിനാല്‍ പെട്ടെന്നു തീയണക്കാനായി. അപകട കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം യുവാക്കള്‍ പരസ്പരം തീ എറിഞ്ഞു കളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നു പ്രദേശവാസികള്‍ പറഞ്ഞു.
Next Story