World

ഇറാഖില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം; 50 പേര്‍ക്ക് ദാരുണാന്ത്യം

ഇറാഖില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം; 50 പേര്‍ക്ക് ദാരുണാന്ത്യം
X

ബാഗ്ദാദ്: ഇറാഖില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ഇറാഖിലെ അല്‍-കുട്ട് നഗരത്തിലാണ് തീപിടിത്തം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അഞ്ചുനില കെട്ടിടത്തിലായിരുന്നു തീപിടിത്തം.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ പ്രാഥമിക അന്വേഷണ റിപോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്ന് ഇറാന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഐഎന്‍എ റിപോര്‍ട്ട് ചെയ്തു. കെട്ടിട ഉടമയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ഗവര്‍ണറെ ഉദ്ധരിച്ച് ഐഎന്‍എ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.




Next Story

RELATED STORIES

Share it