World

കുവൈത്തില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് പതിനൊന്നുകാരി മരിച്ചു

കുവൈത്തില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് പതിനൊന്നുകാരി മരിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തിലെ ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലുള്ള താമസസ്ഥലത്ത് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചുണ്ടായ അപകടത്തില്‍ പതിനൊന്നുകാരി മരിച്ചു. ഇന്നലെ രാവിലെയുണ്ടായ ആക്രമണത്തിലാണ് 11 കാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചീളുകള്‍ ശരീരത്തില്‍ പതിച്ചുണ്ടായ അപകടമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു.

മരിച്ച കുട്ടിയുടെ വിവരങ്ങള്‍ കുവൈത്ത് പുറത്തുവിട്ടിട്ടില്ല. കുവൈത്ത് സ്വദേശിയല്ല. അപകടത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേര്‍ ചികില്‍സയില്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ വൈദ്യസഹായം നല്‍കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. സംഭവത്തില്‍ മന്ത്രാലയം കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

Next Story

RELATED STORIES

Share it