World

വിഖ്യാത ഗിറ്റാറിസ്റ്റ് എഡ്ഡി വാന്‍ ഹാലന്‍ അന്തരിച്ചു

ഡച്ച്- അമേരിക്കന്‍ സംഗീതജ്ഞനായ അദ്ദേഹം തൊണ്ടയില്‍ അര്‍ബുദബാധിതനായി ചികില്‍സയിലായിരുന്നു. എഡ്ഡി വാന്‍ ഹാലന്റെ മകനായ വോള്‍ഫ്ഗാംഗാണ് സോഷ്യല്‍ മീഡിയയിലൂടെ മരണവിവരം പുറത്തുവിട്ടത്.

വിഖ്യാത ഗിറ്റാറിസ്റ്റ് എഡ്ഡി വാന്‍ ഹാലന്‍ അന്തരിച്ചു
X

വാഷിങ്ടണ്‍ ഡിസി: വിഖ്യാത ഗിറ്റാറിസ്റ്റ് എഡ്ഡി വാന്‍ ഹാലന്‍ (65) അന്തരിച്ചു. ഡച്ച്- അമേരിക്കന്‍ സംഗീതജ്ഞനായ അദ്ദേഹം തൊണ്ടയില്‍ അര്‍ബുദബാധിതനായി ചികില്‍സയിലായിരുന്നു. എഡ്ഡി വാന്‍ ഹാലന്റെ മകനായ വോള്‍ഫ്ഗാംഗാണ് സോഷ്യല്‍ മീഡിയയിലൂടെ മരണവിവരം പുറത്തുവിട്ടത്. വാന്‍ ഹാലന്‍ റോക്ക് ബാന്‍ഡിന്റെ സഹസ്ഥാപകനായിരുന്നു അദ്ദേഹം. 1984ല്‍ അമേരിക്കയിലെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയ ജംപ് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സൃഷ്ടാവ് കൂടിയായിരുന്നു എഡ്ഡി വാന്‍ ഹാലന്‍.

റോളിങ് സ്റ്റോണ്‍ മാഗസിന്‍ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച 100 ഗിറ്റാറിസ്റ്റുകളുടെ പട്ടികയില്‍ എട്ടാംസ്ഥാനമാണ് എഡ്ഡി വാന്‍ ഹാലന് ലഭിച്ചത്. തനിക്ക് ഏറ്റവും നല്ല പിതാവായിരുന്നു അദ്ദേഹമെന്ന് എഡ്ഡി വാന്‍ ഹാലന്റെ മകന്‍ ട്വിറ്ററില്‍ കുറിച്ചു. സ്റ്റേജിലും പുറത്തും പിതാവുമായി പങ്കിട്ട ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നുവെന്നും മകന്‍ വ്യക്തമാക്കി. എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു, ഈ നഷ്ടത്തില്‍നിന്ന് ഞാന്‍ പൂര്‍ണമായും കരകയറുമെന്ന് കരുതുന്നില്ല. ഞാന്‍ അദ്ദേഹത്തെ വളരെയധികം സ്‌നേഹിക്കുന്നുവെന്ന് മകന്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it