World

ഇന്ത്യയും ചൈനയും യുദ്ധത്തിനരികിലാണെന്ന് കരുതുന്നില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

കഴിഞ്ഞ ആഴ്ചയില്‍ ക്വാഡ് രാജ്യതലവന്മാര്‍ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേ തുടര്‍ന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ ഇന്ത്യാ സന്ദര്‍ശനം.

ഇന്ത്യയും ചൈനയും യുദ്ധത്തിനരികിലാണെന്ന് കരുതുന്നില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി
X

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും യുദ്ധമുഖത്താണെന്ന് കരുതുന്നില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനം സംരക്ഷിക്കുന്നതിനായി ശരിയായ കാര്യങ്ങള്‍ ചെയ്യുന്നത് ഉറപ്പാക്കുന്നതിന് വേണ്ടി ഒരേമനസ്സുളള രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് യുഎസ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജലഗതാഗതത്തിനുളള സ്വാതന്ത്ര്യം സംരക്ഷിക്കുന്നത് ഉറപ്പാക്കുന്നതിന് വേണ്ടിയും ഇന്തോ-പസഫിക് പ്രദേശം സ്വതന്ത്രവും തുറന്നതുമാക്കുന്നതിനായി ഇന്തോ -പസഫിക് മേഖലയിലെ ഇന്ത്യ, ആസ്ത്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഈ രാജ്യങ്ങളില്‍ ഒരുപാട് ശേഷികളുണ്ടെന്ന് ഓസ്റ്റിന്‍ പറഞ്ഞു.

പ്രതിരോധ വീക്ഷണങ്ങളുടെ കാര്യത്തില്‍ ക്വാഡ് രാജ്യങ്ങളായ ഇന്ത്യ, ആസ്ത്രേലിയ, എന്നീ രാജ്യങ്ങളുമായി യുഎസിന് ഒരുപാട് പൊതുവായ കാര്യങ്ങളുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം അത് തുടര്‍ന്നും സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ ക്വാഡ് രാജ്യതലവന്മാര്‍ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേ തുടര്‍ന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ ഇന്ത്യാ സന്ദര്‍ശനം.

Next Story

RELATED STORIES

Share it