മോഖ ചുഴലികാറ്റ്; മ്യാന്‍മാറില്‍ റോഹിന്‍ഗോ മുസ്‌ലിങ്ങളുടെ മൃതദേഹങ്ങളോട് അവഗണന; യുഎന്‍ സംഘത്തെ തടഞ്ഞു
ആയിരകണക്കിന് താല്‍ക്കാലിക ക്യാംമ്പുകളാണ് ദുരന്തത്തില്‍ ഒലിച്ച് പോയത്.

റാഖിനെ: മോഖ ചുഴലികാറ്റ് നാശം വിതച്ച മ്യാന്‍മാറില്‍ മുസ് ലിംങ്ങളുടെ അവസ്ഥ ഭീകരം. റോഹിന്‍ഗോ മുസ്‌ലിംങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിരവധി പേരാണ് മരിച്ചത്. എന്നാല്‍ ഇവരുടെ മൃതദേഹങ്ങള്‍ ഇതുവരെ നീക്കം ചെയ്തിട്ടില്ല. മൃതദേഹങ്ങള്‍ കുമിഞ്ഞ് കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ 140ല്‍ അധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൂടുതല്‍ മരിച്ചിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. റോഹിന്‍ഗോകള്‍ താമസിക്കുന്ന തുറമുഖ പട്ടണത്തിനടത്തുള്ള ക്യാമ്പുകളിലാണ് കൊടുങ്കാറ്റ് നാശം വിതച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഇവിടെ യാതൊരു പ്രവര്‍ത്തനങ്ങളും നടത്തുന്നില്ല. സഹായവുമായെത്തിയ യുഎന്‍ സംഘത്തിന് ക്യാംപുകളില്‍ സര്‍ക്കാര്‍ പ്രവേശനം നിഷേധിച്ചിട്ടുണ്ട്. അഞ്ച് ദിവസം മുമ്പാണ്ടായ ചുഴലികാറ്റില്‍ വന്‍ നാശനഷ്ടമാണ് ഇവിടെ ഉണ്ടായത്. ആയിരകണക്കിന് താല്‍ക്കാലിക ക്യാംമ്പുകളാണ് ദുരന്തത്തില്‍ ഒലിച്ച് പോയത്.
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTപച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMT