World

ലോകത്ത് കൊവിഡ് ബാധിതര്‍ 2.4 കോടി കടന്നു; മരണം 8.23 ലക്ഷം, വൈറസ് വ്യാപനത്തിന് അറുതിയില്ലാതെ അമേരിക്കയും ബ്രസീലും

പുതിയ കണക്കുകള്‍പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ 40,098 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1,290 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ബ്രസീലില്‍ ഇക്കാലയളവില്‍ രോഗബാധിതര്‍ 46,959 ഉം മരണം 1,215 ഉം ആണ്.

ലോകത്ത് കൊവിഡ് ബാധിതര്‍ 2.4 കോടി കടന്നു; മരണം 8.23 ലക്ഷം, വൈറസ് വ്യാപനത്തിന് അറുതിയില്ലാതെ അമേരിക്കയും ബ്രസീലും
X

വാഷിങ്ടണ്‍: അമേരിക്കയിലും ബ്രസീലിലും വൈറസ് വ്യാപനം അതിരൂക്ഷമാവുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ഓരോ ദിവസം കഴിയുന്തോറും ഇരുരാജ്യങ്ങളിലെയും രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും കണക്കുകള്‍ അതിവേഗം കുതിക്കുകയാണ്. പ്രതിദിന ശരാശരി രോഗബാധിതര്‍ അരലക്ഷത്തോളമാണ് ഇവിടങ്ങളില്‍. കൊവിഡ് ബാധയുടെ കാര്യത്തില്‍ അമേരിക്കയുടെ കണക്കുകളോട് അടുത്തുകൊണ്ടിരിക്കുകയാണ് ബ്രസീല്‍. ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് ബ്രസീലില്‍ രോഗികളുടെ എണ്ണത്തില്‍ അതിവേഗ വര്‍ധന രേഖപ്പെടുത്തിയത്.

പുതിയ കണക്കുകള്‍പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ 40,098 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1,290 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ബ്രസീലില്‍ ഇക്കാലയളവില്‍ രോഗബാധിതര്‍ 46,959 ഉം മരണം 1,215 ഉം ആണ്. അമേരിക്കയിലെ ആകെ വൈറസ് കേസുകള്‍ 59,55,728 ആയി. ഇതുവരെ 1,82,404 പേര്‍ മരണത്തിന് കീഴടങ്ങി. ബ്രസീലിലാണെങ്കില്‍ 36,74,176 പേര്‍ക്ക് കൊവിഡ് ബാധിച്ചപ്പോള്‍ 1,16,666 പേര്‍ മരണപ്പെട്ടു. ഇന്ത്യയിലെയും കൊവിഡ് കേസുകള്‍ ബ്രസീലിനോട് അടുക്കുകയാണ്.

ഇന്ത്യയില്‍ ഇതുവരെ 32,34,474 പേര്‍ക്ക് കൊവിഡ് പിടിപെട്ടപ്പോള്‍ 59,612 ജീവനുകളാണ് പൊലിഞ്ഞത്. ലോകത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഓരോ ദിവസവും ചില ഏറ്റക്കുറച്ചിലുകള്‍ കാണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായെങ്കില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇതില്‍ വീണ്ടും വര്‍ധനവുണ്ടായിട്ടുണ്ട്. ഒരുദിവസത്തിനിടെ ലോകത്തെ വിവിധ രാജ്യങ്ങളിലായി 2,48,166 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 6,056 പേര്‍ മരണപ്പെട്ടു. ആകെ 2,40,61,215 കേസുകളാണ് ഇതുവരെ റിപോര്‍ട്ട് ചെയ്തത്.

8,23,513 മരണങ്ങളുമുണ്ടായി. അതേസമയം, രോഗമുക്തി നിരക്കിലുണ്ടാവുന്ന വര്‍ധന ആശ്വാസകരമാണ്. ഇതുവരെ വൈറസ് പിടിപെട്ട 1,66,08,597 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 66,29,105 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതില്‍ 61,792 പേരുടെ നില ഗുരുതമായി തുടരുന്നു. വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗബാധിതര്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: റഷ്യ- 9,66,189 (16,568), ദക്ഷിണാഫ്രിക്ക- 6,13,017 (13,308), പെറു- 6,07,382 (28,001), മെക്‌സിക്കോ- 5,68,621 (61,450), കൊളമ്പിയ- 5,62,128 (17,889), സ്‌പെയിന്‍- 4,23,224 (28,924), ചിലി- 4,00,985- 10,958), ഇറാന്‍- 3,63,363 (20,901), അര്‍ജന്റീന- 3,59,638 (7,563), യുകെ- 3,27,798 (41,449).

Next Story

RELATED STORIES

Share it