World

ഭീതിയൊഴിയാതെ ലോകം; കൊവിഡ് മരണം 1.14 ലക്ഷം കടന്നു, 18.53 ലക്ഷം രോഗബാധിതര്‍

ലോകമാകെ 50,853 പേരാണ് വൈറസ് സ്ഥിരീകരിക്കപ്പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 4,23,625 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 24 മണിക്കൂറിനിടെ 69,540 പേര്‍ക്ക് കൊവിഡ് റിപോര്‍ട്ട് ചെയ്തു. ഇതില്‍ 25,568 കേസുകളും അമേരിക്കയിലാണ് സ്ഥിരീകരിച്ചത്.

ഭീതിയൊഴിയാതെ ലോകം; കൊവിഡ് മരണം 1.14 ലക്ഷം കടന്നു, 18.53 ലക്ഷം രോഗബാധിതര്‍
X

വാഷിങ്ടണ്‍: ലോകത്ത് ഭീതിപടര്‍ത്തി കൊവിഡ്- 19 ബാധിച്ചുള്ള മരണം വര്‍ധിക്കുന്നു. അവസാനം പുറത്തുവന്ന കണക്കുകള്‍പ്രകാരം ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 1.14 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 5,274 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ലോകത്ത് മരിച്ചവരുടെ എണ്ണം 1,14,247 ആയി ഉയര്‍ന്നു. 210 രാജ്യങ്ങളിലായി 18,53,155 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകമാകെ 50,853 പേരാണ് വൈറസ് സ്ഥിരീകരിക്കപ്പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 4,23,625 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 24 മണിക്കൂറിനിടെ 69,540 പേര്‍ക്ക് കൊവിഡ് റിപോര്‍ട്ട് ചെയ്തു. ഇതില്‍ 25,568 കേസുകളും അമേരിക്കയിലാണ് സ്ഥിരീകരിച്ചത്.

ലോകത്തില്‍ കൂടുതല്‍ കൊവിഡ് കേസുകളും മരണവും റിപോര്‍ട്ട് ചെയ്തിരിക്കുന്നതും അമേരിക്കയിലാണ്. അമേരിക്കയില്‍ ഇതിനോടകം 22,115 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 5,60,433 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച മാത്രം 1,414 പേരാണ് ഇവിടെ മരിച്ചത്. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് കൂടുതല്‍ ആളുകള്‍ മരിച്ചത്. 9,385 പേരാണ് ന്യൂയോര്‍ക്കില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. ഇറ്റലിയിലും മരണസംഖ്യ ഉയരുകയാണ്. 19,899 പേരുടെ ജീവനാണ് ഇറ്റലിയില്‍ കൊവിഡ് കവര്‍ന്നത്. ബ്രിട്ടനിലും മരണസംഖ്യ 10,000 കടന്നു. ഞായറാഴ്ച ബ്രിട്ടണില്‍ 737 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 10,612 ആയി.

സ്‌പെയിനില്‍ 17,209 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചപ്പോള്‍ 1.66 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫ്രാന്‍സില്‍ 1.32 ലക്ഷം പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചപ്പോള്‍ 14,393 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കൊവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് കടക്കുകയാണ്. ചൈനയില്‍ 3,341 പേര്‍ മരിച്ചപ്പോള്‍ 82,160 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. അവസാന മണിക്കൂറുകളില്‍ 108 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ജര്‍മനിയില്‍ 1.27 ലക്ഷം പേര്‍ക്ക് വൈറസ് ബാധിക്കുകയും 3,022 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it