World

ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു, ഇന്ത്യയിൽ രോഗ ബാധിതരുടെ എണ്ണം 1.14 കോടി പിന്നിട്ടു

രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു, ഇന്ത്യയിൽ രോഗ ബാധിതരുടെ എണ്ണം 1.14 കോടി പിന്നിട്ടു
X

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിനാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 24,000 ത്തിലധികം കേസുകളാണ് റിപോർട്ട് ചെയ്തത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാണ്. നിലവിൽ 2.20 ലക്ഷം പേരാണ് ചികിൽസയിലുള്ളത്. 1.58 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി പത്ത് ലക്ഷം കടന്നു.

രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസിൽ മൂന്ന് കോടിയിലധികം പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 5.47 ലക്ഷം പേർ മരിച്ചു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ബ്രസീലിൽ ഒരു കോടി പതിനഞ്ച് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്.ല 2.79 ലക്ഷം പേർ മരിച്ചു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി കടന്നു. മൂന്ന് ലക്ഷത്തിലധികം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 26.71 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒൻപതുകോടി എഴുപത്തിമൂന്ന് ലക്ഷം പിന്നിട്ടു.

Next Story

RELATED STORIES

Share it