കൊവിഡ് 19 പ്രതിരോധം: സൗദിയിലെ മൂന്ന് സ്ട്രീറ്റുകളില്‍ കൂടി 24 മണിക്കൂര്‍ കര്‍ഫ്യൂ
കര്‍ഫ്യൂ പ്രഖ്യാപിച്ച മേഖലയിലേക്കു പ്രവേശിക്കുന്നതിനും ഇവിടെയുള്ളവര്‍ പുറത്തേക്ക് പോവുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

X
APH18 April 2020 3:10 PM GMT
ദമ്മാം: കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാതലത്തില്‍ സൗദിയിലെ മൂന്ന് സ്ട്രീറ്റുകളില്‍ കൂടി 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അല്‍ ഹസയില്‍, അല്‍ ഫൈസലിയ്യ, അല്‍ ഫാസിലിയ്യ സ്ട്രീറ്റുകളിലാണ് 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പടുത്തിയത്. അനിശ്ചിത കാലത്തേക്കാണ് കര്‍ഫ്യൂ.
കര്‍ഫ്യൂ പ്രഖ്യാപിച്ച മേഖലയിലേക്കു പ്രവേശിക്കുന്നതിനും ഇവിടെയുള്ളവര്‍ പുറത്തേക്ക് പോവുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുന്നത് ഉള്‍പ്പടെ അവശ്യ സര്‍വീസുകള്‍ക്കും ആരോഗ്യ മേഖലക്കും കര്‍ഫ്യൂവില്‍ നിന്ന് ഇളവ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
Next Story