World

കൊറോണ: ചൈനയില്‍നിന്നുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വിസ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തി

ചൈനീസ് പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്കും ചൈനീസ് പൗരന്‍മാര്‍ക്കും ഓണ്‍ലൈനിലൂടെ വിസ അനുവദിക്കുന്നതാണ് ഇന്ത്യ നിര്‍ത്തിവച്ചത്. രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

കൊറോണ: ചൈനയില്‍നിന്നുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വിസ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തി
X

ബെയ്ജിങ്: കൊറോണ വൈറസ് കണക്കിലെടുത്ത് ചൈനയില്‍നിന്നുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വിസ നല്‍കുന്നത് ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ചൈനീസ് പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്കും ചൈനീസ് പൗരന്‍മാര്‍ക്കും ഓണ്‍ലൈനിലൂടെ വിസ അനുവദിക്കുന്നതാണ് ഇന്ത്യ നിര്‍ത്തിവച്ചത്. രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

ഇന്ത്യ സന്ദര്‍ശിക്കാന്‍ അടിയന്തരകാരണമുള്ള എല്ലാവര്‍ക്കും ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസിയുമായോ ഷാങ്ഹായ് അല്ലെങ്കില്‍ ഗ്വാങ്ഷസുവോവിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുമായും ഈ നഗരങ്ങളിലെ ഇന്ത്യന്‍ വിസ അപേക്ഷാകേന്ദ്രങ്ങളുമായും ബന്ധപ്പെടാമെന്നും അധികതര്‍ അറിയിച്ചു.

ഇന്ന് കൊറോണ വൈറസ് ബാധിച്ച വുഹാന്‍ നഗരത്തില്‍നിന്ന് 323 ഇന്ത്യക്കാരെയും ഏഴ് മാലദ്വീപ് പൗരന്‍മാരെയും ഉള്‍ക്കൊള്ളുന്ന രണ്ടാം വിമാനം ഇന്ന് ഡല്‍ഹിയിലെത്തി. ഇതോടെ ഇന്ത്യ നാട്ടിലെത്തിച്ചവരുടെ എണ്ണം 654 ആയി. ഇന്നലെയായിരുന്നു 324 പേരടങ്ങുന്ന ആദ്യസംഘത്തെ നാട്ടിലെത്തിയത്.

Next Story

RELATED STORIES

Share it