World

2021 ഓടെ പ്രതിവര്‍ഷം ഒരു ബില്യന്‍ ഡോസ് കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനൊരുങ്ങി ചൈന

ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളില്‍ പരീക്ഷണാത്മക വാക്‌സിനുകള്‍ അടിയന്തരമായി ഉപയോഗിക്കുന്നതിനെ ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) പിന്തുണച്ചിരുന്നതായി ചൈന അവകാശപ്പെട്ടു.

2021 ഓടെ പ്രതിവര്‍ഷം ഒരു ബില്യന്‍ ഡോസ് കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനൊരുങ്ങി ചൈന
X

ബെയ്ജിങ്: 2021ഓടെ പ്രതിവര്‍ഷം ഒരു ബില്യന്‍ ഡോസ് കൊവിഡ് -19 വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ ചൈന പദ്ധതിയിടുന്നതായി റിപോര്‍ട്ട്. ചൈനയുടെ വാക്‌സിന്‍ വാര്‍ഷിക ഉല്‍പാദന ശേഷി ഈവര്‍ഷം അവസാനത്തോടെ 610 ദശലക്ഷം ഡോസിലെത്തുമെന്നും 2021 ഓടെ പ്രതിവര്‍ഷം ഒരു ബില്യന്‍ ഡോസിലെത്തുമെന്നും ദേശീയ ആരോഗ്യ കമ്മീഷന്‍ (എന്‍എച്ച്‌സി) അറിയിച്ചു. ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളില്‍ പരീക്ഷണാത്മക വാക്‌സിനുകള്‍ അടിയന്തരമായി ഉപയോഗിക്കുന്നതിനെ ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) പിന്തുണച്ചിരുന്നതായി ചൈന അവകാശപ്പെട്ടു.

ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളില്‍ വാക്‌സിന്‍ കുത്തിവയ്ക്കുന്നത് സംബന്ധിച്ച് ജൂണ്‍ 29ന് ചൈന ലോകാരോഗ്യസംഘടനയെ അറിയിച്ചിരുന്നുവെന്ന് എന്‍എച്ച്സിയുടെ ഡെവലപ്മെന്റ് സെന്റര്‍ ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളജി ഡയറക്ടര്‍ ജനറല്‍ ഷെങ് സോങ്വേ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജൂണ്‍ 24നാണ് ചൈന പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ജൂലൈ 22ന് വാക്‌സിനുകള്‍ അടിയന്തരമായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയതായും സ്റ്റേറ്റ് മീഡിയ റിപോര്‍ട്ട് ചെയ്തു.

ചൈനീസ് വാക്‌സിന്‍ മാനേജ്‌മെന്റ് നിയമപ്രകാരം ആരോഗ്യപ്രവര്‍ത്തകര്‍, പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കസ്റ്റംസ് വര്‍ക്കര്‍മാര്‍ തുടങ്ങിയ രോഗബാധിതരാവാന്‍ സാധ്യതയുള്ളവരില്‍ അടിയന്തര വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ടെന്നാണ് എന്‍എച്ച്സിയുടെ വാദം. ജൂണ്‍ 29ന് ചൈനയിലെ ലോകാരോഗ്യസംഘടനയുടെ ബന്ധപ്പെട്ട പ്രതിനിധികളുമായി ഞങ്ങള്‍ ആശയവിനിമയം നടത്തി. ലോകാരോഗ്യസംഘടനയില്‍നിന്ന് പിന്തുണ കിട്ടിയെന്നും ഷെങ് പറഞ്ഞു.

Next Story

RELATED STORIES

Share it