World

അഫ്ഗാനിസ്താനില്‍ കുടിയേറ്റക്കാരുമായി പോയ ബസ് അപകടത്തില്‍പ്പെട്ടു; പതിനേഴ് കുട്ടികളടക്കം 79 പേര്‍ മരിച്ചു

അഫ്ഗാനിസ്താനില്‍ കുടിയേറ്റക്കാരുമായി പോയ ബസ് അപകടത്തില്‍പ്പെട്ടു; പതിനേഴ് കുട്ടികളടക്കം 79 പേര്‍ മരിച്ചു
X

കാബൂള്‍: അഫ്ഗാനിസ്താനില്‍ കുടിയേറ്റക്കാരുമായി പോയ ബസ് അപകടത്തില്‍പ്പെട്ട് പതിനേഴ് കുട്ടികളടക്കം 79 പേര്‍ മരിച്ചു. ഇറാനില്‍ നിന്ന് നാടുകടത്തപ്പെട്ടവരുമായി വന്ന ബസാണ് അപകടത്തില്‍പെട്ടത്. ബസ് ട്രക്കിലും മോട്ടോര്‍ സൈക്കിളിലും ഇടിച്ചാണ് അപകടമുണ്ടായത്. കാബൂളിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ബസിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്നാണ് റിപോര്‍ട്ട്. മറ്റ് വാഹനങ്ങളില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചതായി താലിബാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബസിന്റെ അമിത വേഗതയും ബസ് ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ഹെറാത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് യൂസഫ് സയീദി പറഞ്ഞു.




Next Story

RELATED STORIES

Share it